വാട്സ്ആപിൽ ഗ്രൂപ്പ് കോളുകൾ ഇനി എളുപ്പത്തിലാക്കാം

Divya John

 

വാട്സ്ആപിൽ ഗ്രൂപ്പ് കോളുകൾ ഇനി എളുപ്പത്തിലാക്കാം.ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെയും തുടർന്ന് ഇപ്പോൾ വീഡിയോ കോളിംഗ്, വീഡിയോ കോൺഫറൻസിങ് സേവനങ്ങൾക്ക് ആവശ്യക്കാർ ഒരുപാടുണ്ട്. കൂടുതൽ ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ വെർച്ച്വൽ മീറ്റിംഗുകളാണ് ഇന്ന് കൂടുതൽ നടക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിങ് സേവനമായ വാട്സാപ്പിൽ പുതിയ അപ്‌ഡേറ്റ് ആണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

 

  ഒരു യൂസർ ഒരാളുടെ പേഴ്സണൽ കോൺടാക്റ്റിലേക്ക് വിളിക്കുന്നതുപോലെ ഒരൊറ്റ ടാപ്പിലൂടെ ഗ്രൂപ്പ് വീഡിയോ കോൾ അല്ലെങ്കിൽ വോയ്‌സ് കോൾ ചെയ്യാൻ ഇനി വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾക്ക് കഴിയും. ഇതോടെ സൂം പോലുള്ള വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകൾക്ക് ജനപ്രീതി വലിയ തോതിൽ വർധിച്ചിരുന്നു.

 

   ഈയൊരു സാഹചര്യത്തിൽ ലോക്ക്ഡൗണിൽ കഴിയുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനു വേണ്ടി വീഡിയോ കോളിങ്ങ് സേവനങ്ങൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ്.

 

   ഈ ഐക്കണുകൾ ക്ലിക്കുചെയ്ത് നേരിട്ട് വോയ്സ് അല്ലെങ്കിൽ വീഡിയോ കോളിങ്ങ് ആരംഭിക്കാം. ഇതിനായി ആൻഡ്രോയ്ഡ് ഐഒഎസ് ഡിവൈസുകളിൽ ആപ്പ് ഏറ്റവും പുതിയ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. നേരത്തെ, യൂസറിന് ഒരു വീഡിയോ അല്ലെങ്കിൽ വോയിസ് കോൾ ചെയ്യണമെങ്കിൽ ഏതൊക്കെ അംഗങ്ങളെയാണ് വോയിസ് കോൾ ചെയ്യണ്ടത്, അവരെ കോളിൽ തിരഞ്ഞെടുത്ത് ആഡ് ചെയ്യണമായിരുന്നു.

 

 

  എന്നാൽ പുതിയ അപ്ഡേറ്റോടെ നാലു പേരോ അതിൽ കുറവോ അംഗങ്ങളുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയാൽ അവയിൽ വോയ്സ് കോൾ, വീഡിയോ കോൾ എന്നിവയ്ക്കുള്ള ഐക്കണുകൾ മുകളിൽ കാണാൻ സാധിക്കും. ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം വരുന്ന പോപ്പ് അപ്പ് ലിസ്റ്റിൽ നിന്ന് ഏതൊക്കെ അംഗങ്ങളെയാണോ ആ ഗ്രൂപ്പ് കോളിൽ ഉൾപ്പെടുത്തേണ്ടതെന്ന് സെലക്ട് ചെയ്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം.

 

   ഈ പുതിയ ഫീച്ചർ നാലോ അതിൽ കുറവോ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ ഈ ഒറ്റ ടാപ്പിൽ കോൾ ചെയ്യാൻ കഴിയൂ. നാലിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ ഗ്രൂപ്പിന്റെ പേരിനു സമീപമുള്ള കോൾ ഐക്കൺ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം. കഴിഞ്ഞ കൊല്ലം, ഫോർവേഡ് സന്ദേശങ്ങൾ പരമാവധി അഞ്ചുപേർക്കുമാത്രമേ ഒരേസമയം അയക്കാനാകൂവെന്ന നിയന്ത്രണം വാട്സാപ്പ് കൊണ്ടുവന്നിരുന്നു.

 

   ഇതിലൂടെ 25 ശതമാനം ഫോർവേഡ് സന്ദേശങ്ങൾ കുറയ്ക്കാനായതായി കമ്പനി അറിയിച്ചിരുന്നു. കോവിഡിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഫോർവേഡ് സന്ദേശങ്ങൾക്ക് വാട്‌സാപ്പ് കഴിഞ്ഞ ദിവസം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫോർവേഡ് സന്ദേശങ്ങൾ ഒരുസമയം ഒരു ചാറ്റിലേക്ക് മാത്രം അയക്കാനാവുന്ന രീതിയിലാണ് വാട്സാപ്പിന്റെ പുതിയ നിയമം .

  

Find Out More:

Related Articles: