സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ 35 പോയിന്റുമായി പാലക്കാട് മുന്നില്‍ എത്തി. 32 പോയിന്റുള്ള എറണാകുളം രണ്ടാമതും 27 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 98 ഫൈനലുകളില്‍ 18 ഫൈനലുകളാണ് ആദ്യ ദിനം പൂര്‍ത്തിയായത്.സ്കൂളുകളില്‍ പ്രതീക്ഷിച്ചതു പോലെ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ തന്നെയാണ് മുന്നില്‍. 12 പോയിന്റാണ് മാര്‍ ബേസിലിനുള്ളത്. ഒരു പോയിന്റ് മാത്രം താഴെയായി കല്ലടി സ്കൂളും എം.എച്ച്.എസ്.എസ് പൂവമ്പായിയുമുണ്ട്. ഗവ.ഫിഷറീസ് എച്ച്.എസ് നാട്ടികയാണ് മൂന്നാം സ്ഥാനത്ത്. 10 പോയിന്റാണ് ഇവരുടെ അക്കൗണ്ടിലുള്ളത്. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന്റെ അഭാവത്തില്‍ ഇത്തവണ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടം ശക്തമായിരിക്കും.
Find Out More: