ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

VG Amal
ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സത്തില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയതിനാല്‍ ഇത്തവണയും മലയാളി താരം സഞ്ജു വി. സാംസണ്‍ പുറത്തിരിക്കേണ്ടിവരും.

ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇവിടെ ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം . വിരാട് കോലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയുടെ 100-ാം രാജ്യാന്തര ട്വന്റി 20 മത്സരമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത്.

Find Out More:

Related Articles: