മെസ്സി മികച്ച താരം

VG Amal
ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ആറാം തവണയാണ്‌ മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്‌. 2015ലായിരുന്നു അവസാന നേട്ടം സ്വന്തമാക്കിയത്. 

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കുവേണ്ടി 51 ഗോളുകളാണ്‌ ഈ മുപ്പത്തിരണ്ടുകാരൻ തൊടുത്തത്‌. യൂറോപ്യൻ ലീഗുകളിലെ ടോപ്‌ സ്‌കോററുമായി. ബാഴ്‌സയെ സ്‌പാനിഷ്‌ ലീഗ്‌ ചാമ്പ്യൻമാരാക്കി. ചാമ്പ്യൻസ്‌ ലീഗിൽ സെമിയിൽ ലിവർപൂളിനോട്‌ ബാഴ്‌സ തോറ്റെങ്കിലും ആദ്യപാദത്തിൽ മെസി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫൈനലിലേക്കും ബാഴ്‌സയെ നയിച്ചു. കോപ അമേരിക്കയിൽ മെസി നിരാശപ്പെടുത്തി. അർജന്റീന ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്‌ നേട്ടമായി.

Find Out More:

Related Articles: