ദേശീയ പാത 66 : ധാരണ ഒപ്പു വച്ചു.
ന്യൂഡൽഹി: ദേശീയ പാത 66-മായി ബന്ധപെട്ടു കേരളവും,കേന്ദ്ര ഗതാഗത മന്ത്രാലയവും ഡൽഹിയിൽ ധാരണാപത്രം ഒപ്പു വച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഇതിനെ തുടർന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ധാരണാ പത്രം ഒപ്പു വച്ചത്.
ദേശീയ പാത അതോറിറ്റി ജനറൽ മാനേജർ അലോക് ദീപാങ്കറിന്റെ സാന്നിധ്യത്തിൽ,സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും, ജോയിന്റ് സെക്രറട്ടറി അമിത്ഘോഷുമാണ് ധാരണ പത്രത്തിൽ ഒപ്പു വച്ചത്. ദേശീയ പാത 66-ൽ തലപ്പാടി മുതൽ കഴക്കൂട്ടം വരെ 13 സ്‌ട്രെച്ചറുകളിലായി 526 കിലോമീറ്റർ ദൂരം വരുന്ന 6 വരി പാതയായാണ് വികസിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ദ്രുതഗതിയിലുള്ള നടപടികളാണ് കൈകൊണ്ടത്