തമിഴ്നാട്ടിൽ അണ്ണാമലൈ: രഞ്ജനി-ഗായത്രി സഹോദരിമാർ!

Divya John
 തമിഴ്നാട്ടിൽ അണ്ണാമലൈ: രഞ്ജനി-ഗായത്രി സഹോദരിമാർ! കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം സമ്മാനിക്കുന്നതിനെതിരെ രംഗത്തെത്തിയതിനു ശേഷമാണ് ഇരുവരുടെയും രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്ന പ്രസ്താവന ചർച്ചയായിരിക്കുന്നത്. ഏതാണ്ട് ഒരു വർഷം മുമ്പ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജനി-ഗായത്രിമാരുടെ ഈ പ്രസ്താവന. രാജ്യത്തിന് പ്രതീക്ഷയും പ്രചോദനവും നൽകുന്ന നേതാക്കളാണ് മോദിയും അണ്ണാമലൈയുമെന്ന് രഞ്ജനിയും ഗായത്രിയും പറയുന്നു.തങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമാണെന്ന് രഞ്ജനി ഗായത്രി സഹോദരിമാർ.മാധ്യമങ്ങളിൽ ശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണ് കൃഷ്ണ വിമർശനം ഉന്നയിക്കുന്നതെന്നും ഇരുവരും അഭിമുഖത്തിൽ ആരോപിക്കുന്നുണ്ട്.

    എല്ലാ പത്താംക്ലാസുകാർക്കും സംഗീതം മനസ്സിലാകണമെന്ന് വാശി പിടിക്കാൻ കഴിയില്ല. പഠിക്കാൻ ആഗ്രഹിക്കുന്നവരെ ആരും തടയുന്നില്ല. ഏത് ജാതിയാണെന്ന് ചോദിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന രീതി തങ്ങൾക്കില്ലെന്നും രഞ്ജനി ഗായത്രിമാർ പറഞ്ഞു.
ടിഎം കൃഷ്ണ സംഗീത രംഗത്ത് എന്ത് മാറ്റമാണ് വരുത്തിയിരിക്കുന്നതെന്നും അവർ ചോദിച്ചു. "കൃഷ്ണയുടെ പക്കവാദ്യക്കാരിൽ അദ്ദേഹം പറയുന്ന മാറ്റം വന്നിട്ടുണ്ടോ? വിദ്യാർത്ഥികളിൽ മാറ്റം വന്നിട്ടുണ്ടോ," ഇരുവരും ചോദിക്കുന്നു. ഈ അഭിമുഖത്തിലും ടിഎം കൃഷ്ണയെ നിശിതമായി വിമർശിക്കുന്നുണ്ട് ഇരുവരും. ബ്രാഹ്മണ സമൂഹത്തെ കുറ്റപ്പെടുത്തി സ്വയം നായകസ്ഥാനത്തേക്ക് ഉയരാൻ ശ്രമിക്കുകയാണ് ടിഎം കൃഷ്ണ എന്ന് രഞ്ജനി-ഗായത്രി സഹൗദരിമാർ ആരോപിക്കുന്നു.

  മറ്റു വിഭാഗക്കാർ കർണാടക സംഗീതരംഗത്തെക്ക് കടന്നുവരുന്നതിനെ ആരും മതിൽ കെട്ടി തടഞ്ഞിട്ടിലല്ലെന്നും അവർ പറഞ്ഞു. കർണാടക സംഗീത രംഗത്ത് അദൃശ്യമായ ഒരു മതിലുണ്ടെന്നാണ് കൃഷ്ണ പറയുന്നതെന്ന് അഭിമുഖം ചെയ്യുന്നയാൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരും ഇങ്ങോട്ട് വരരുതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ഇരുവരും ചോദിച്ചു. വില്ലനെ സൃഷ്ടിച്ച് ഹീറോയാവുകയാണ് ടിഎം കൃഷ്ണയെന്ന് രഞ്ജനി-ഗായത്രി സഹോദരിമാർ പറയുന്നു. തങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമാണെന്ന് രഞ്ജനി ഗായത്രി സഹോദരിമാർ.മാധ്യമങ്ങളിൽ ശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണ് കൃഷ്ണ വിമർശനം ഉന്നയിക്കുന്നതെന്നും ഇരുവരും അഭിമുഖത്തിൽ ആരോപിക്കുന്നുണ്ട്. 

എല്ലാ പത്താംക്ലാസുകാർക്കും സംഗീതം മനസ്സിലാകണമെന്ന് വാശി പിടിക്കാൻ കഴിയില്ല. പഠിക്കാൻ ആഗ്രഹിക്കുന്നവരെ ആരും തടയുന്നില്ല. ഏത് ജാതിയാണെന്ന് ചോദിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന രീതി തങ്ങൾക്കില്ലെന്നും രഞ്ജനി ഗായത്രിമാർ പറഞ്ഞു.
ടിഎം കൃഷ്ണ സംഗീത രംഗത്ത് എന്ത് മാറ്റമാണ് വരുത്തിയിരിക്കുന്നതെന്നും അവർ ചോദിച്ചു. "കൃഷ്ണയുടെ പക്കവാദ്യക്കാരിൽ അദ്ദേഹം പറയുന്ന മാറ്റം വന്നിട്ടുണ്ടോ? വിദ്യാർത്ഥികളിൽ മാറ്റം വന്നിട്ടുണ്ടോ," ഇരുവരും ചോദിക്കുന്നു. ഈ അഭിമുഖത്തിലും ടിഎം കൃഷ്ണയെ നിശിതമായി വിമർശിക്കുന്നുണ്ട് ഇരുവരും. ബ്രാഹ്മണ സമൂഹത്തെ കുറ്റപ്പെടുത്തി സ്വയം നായകസ്ഥാനത്തേക്ക് ഉയരാൻ ശ്രമിക്കുകയാണ് ടിഎം കൃഷ്ണ എന്ന് രഞ്ജനി-ഗായത്രി സഹൗദരിമാർ ആരോപിക്കുന്നു.

Find Out More:

Related Articles: