കിളിമാനൂർ ഡിപ്പോയിൽ ജോലിക്കെത്തിയ കണ്ടക്ടറെ സ്റ്റേഷൻ മാസ്റ്റർ മർദ്ധിച്ചു .
കിളിമാനൂർ:കിളിമാനൂർ കെ എസ ആർ ടി സി ബസ് ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ കണ്ടക്ടറെ സ്റ്റേഷൻമാസ്റ്റർ കഠിനമായി മർദിച്ചതായി പരാതി. വെളളൂർ സ്വദേശി വിഷ്ണു വർധനനെയാണ് ഡ്യൂട്ടിയിലായിരുന്ന സ്റ്റേഷൻമാറ്റർ മർദ്ധിച്ചതായി പരാതി. ഇതിനെ സംബന്ധിച്ച് കിളിമാനൂർ പോലീസ് , കെ എസ ആർ ടി സി എം.ഡി ക്ക് പരാതി നൽകി. 9 /09 /2019 - നു രാവിലെ ഡിപ്പോയിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി വെട്ടി മാറ്റുകയും, തനിക്കിവിടെ ജോലിയില്ലെന്നു പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. ഇതേതുടർന്ന് ഡി ഡി ഒ യോട് പരാതി പറയാൻ ചെല്ലുകയും ,എതിരെ സ്റ്റേഷൻ മാസ്റ്റർ എത്തി പിടിച്ച് തള്ളുകയും അസഭ്യ വാക്കുകൾ പറഞ്ഞു തന്റെ ഷർട്ട് വലിച്ചു കീറുകയും ,നന്നായി മര്ധധിക്കുകയും ചെയ്തതായുമാണ് പരാതിയിൽ പറയുന്നത് .സംഭവത്തെ ആസ്പദമാക്കി കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.