വൈറലാകുന്ന മാസ്ക് പൊറോട്ട

Divya John
ടെമ്പിൾ സിറ്റി ഹോട്ടലിലെ പൊറോട്ടയുണ്ടാക്കുന്നതിൽ പ്രധാനിയായ എസ് സതീഷ് ആണ് മാസ്ക് പൊറോട്ട എന്ന ആശയം മുന്നോട്ട് വച്ചത് എന്ന് ഹോട്ടൽ ഉടമ കെ എൽ കുമാർ വ്യക്തമാക്കുന്നു. രണ്ട് ദിവസം അധ്വാനിച്ച ശേഷമാണു മാസ്ക് പൊറോട്ട എങ്ങനെ പാചകം ചെയ്തെടുക്കാം എന്ന് എസ് സതീഷ് കണ്ടുപിടിച്ചതത്രെ. 




"ചേരുവകൾ ഒന്നുതന്നെയാണ് - മൈദ, ഡാൽഡ, യീസ്റ്റ്, മുട്ട, അല്പം പഞ്ചസാര. കുഴച്ചെടുക്കുന്നത് മുതൽ ഉണ്ടാക്കുന്നത് വരെ പ്രധാനമാണ്. ഞങ്ങളുടെ പൊറോട്ട കൊറോണ സമയങ്ങളിൽ അവബോധം വളർത്തുന്നു എന്നുള്ളതിൽ സന്തോഷം," സതീഷ്  പറഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമൻ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് മാസ്ക് പൊറോട്ട ഇന്റർനെറ്റിൽ ശ്രദ്ധ നേടിയത്.





 "ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു വഴി! ഭക്ഷണപദാർത്ഥങ്ങൾ. ഈ മാസ്ക് പൊറോട്ട നിങ്ങൾ എപ്പോഴെങ്കിലും മറക്കുമോ? നല്ല മൊരിഞ്ഞ പൊറോട്ടകളുടെ നാടായ മധുരയിൽ നിന്ന്,” സുധ രാമൻ ചിത്രത്തോടൊപ്പം കുറിച്ചു.

സിലോൺ പൊറോട്ട, കോയിൻ പൊറോട്ട, കൊത്ത് പൊറോട്ട, കിഴി പൊറോട്ട എന്നിങ്ങനെ മലയാളികളുടെ ദേശീയ ഭക്ഷണം എന്ന് വിളിപ്പേരുള്ള പൊറോട്ട പല വിധത്തിലുണ്ട്. 





എന്നാൽ കൊറോണ കാലമായതോടെ മറ്റൊരു പൊറോട്ട കൂടെ തരംഗമാവുകായാണ്, മാസ്ക് പൊറോട്ട. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം എന്നുള്ള രീതിയിൽ നമ്മുടെ ജീവിതത്തിൽ കയറിക്കൂടിയ മാസ്കിന്റെ ഷേപ്പ് തന്നെയാണ് മാസ്ക് പൊറോട്ടയ്ക്ക് ഈ പേര് വരാൻ കാരണം പക്ഷെ. മുഖത്തണിയാൻ പറ്റില്ല കേട്ടോ, വിശക്കുമ്പോൾ കഴിക്കാം. 


ടെമ്പിൾ സിറ്റി എന്ന പേരിൽ തമിഴ് നാട്ടിലെ മധുരയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ശൃംഖലയാണ് മാസ്ക് പൊറോട്ടയ്ക്ക് പിന്നിൽ. കൊറോണ കാലത്ത് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതയെ ജനങ്ങളിലെക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാസ്ക് പൊറോട്ട ഒരുക്കിയത്.

എന്തായാലും ജനങ്ങൾക്കിടയിൽ മാസ്ക് പൊറോട്ട ക്ലിക്ക് ആവാൻ അധികം താമസമുണ്ടായില്ല. രണ്ട് മാസ്ക് പൊറോട്ടയും ഒരല്പം ചാറിനുമായി  40 രൂപയാണ് ടെമ്പിൾ സിറ്റി ഹോട്ടൽ ഈടാക്കുന്നത്. ഡിമാൻഡ് വർധിച്ചതോടെ ഇപ്പോൾ 50 ചിലവഴിക്കണം.
ഇനി നമുക്ക് മാസ്ക് പൊറോട്ടയും കഴിക്കാം.Powered by Froala Editor

Find Out More:

Related Articles: