കേരളത്തിൽ 3 ദിവസം കൂടി മഴ തുടരും.

VG Amal
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴ ഉണ്ടാകും.. ഇന്നും മിക്ക ജില്ലകളിലും ഒറ്റപ്പെട്ട് അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നളെ ആറ് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്.

ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാള്‍ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Find Out More:

Related Articles: