മഹർ ഒരു സംഭവമായി മാറിയതിപ്പോഴാണ്

Divya John

മുസ്ലീം മത വിശ്വാസികൾക്കിടയിൽ വിവാഹത്തിന് വേണ്ടി വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹ മൂല്യമാണ് മഹർ. സ്ത്രീകളുടെ അവകാശമായ മെഹര്‍ പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് കരുതപ്പെടുന്നത്.

 

 

 

 

   കാലങ്ങളായി സ്വർണവും ധനവും മഹറായി നൽകിയപ്പോൾ മാറ്റങ്ങളുടെ കാലത്ത് മഹർ എന്ന സങ്കൽപ്പത്തിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശികളായ അഡ്വ പി.എ നിഷാദും ഭാര്യ നജ്‌മ തബ്ഷീരയും.

 

 

 

    വിവാഹത്തിന് മഹാറായി നജ്‌മ നിഷാദിനോട് ആവശ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയുടെയും ഖുറാന്റെയും ഓരോ പതിപ്പാണ്. പിന്നീട് വീണ്ടുമൊരു ആലോചനക്ക് മുതിരാതെ നിഷാദും വളരെ ഏറെ സന്തോഷത്തോടു കൂടി തന്നെ തന്റെ പ്രിയതമക്ക് ഇന്ത്യൻ ഭരണഘടനയും ഖുറാനും മഹറായി നൽകി.

 

 

 

   ഇതോടെ മുസ്ലിം വിവാഹങ്ങളുടെ ചരിത്രത്തിൽ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ ആചാരാവും ഇവരുടെ വിവാഹവും.

 

 

 

 

   രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇന്ത്യൻ ഭരണഘടനയുടെയും, ഖുറാന്റെയും ഓരോ പതിപ്പ് കാലിക്കറ്റ് സർവ്വകലാശാലയിലെ എൽഎൽഎം വിദ്യാർത്ഥിനി കൂടിയായ നജ്മ ആവശ്യപ്പെട്ടത്.

 

 

 

    കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.എന്നാൽ ആദ്യം പതിവിനു വിപരീതമായി ഭരണഘടനയും ഖുറാനും മഹറായി നൽകുന്നതിൽ തങ്ങളുടെ വീട്ടുകാർ ശക്തമായി തന്നെ എതിർത്തിരുന്നുവെന്നും വളരെയധികം ശ്രമപ്പെട്ടാണ് വീട്ടുകാരെ പറഞ്ഞു മനസിലാക്കിയത് എന്നും അഡ്വ. നിഷാദ് പറയുന്നു.

 

 

 

 

   തന്റേത് ഒരു യഥാസ്ഥിതിക സുന്നി കുടുംബമാണ് എന്നും അതുകൊണ്ട് തന്നെ അവരെ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ടപ്പെട്ടു എന്നും നിഷാദ് കൂട്ടിച്ചേർത്തു. പിനീട് നിഷാദ് പറഞ്ഞത് ഇങ്ങനെ. ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു,

 

 

 

    രാജ്യത്തെ മുസ്‌ലീംങ്ങൾക്ക് ഖുറാനെ പോലെ തന്നെ ഇന്ത്യൻ ഭരണഘടനയും അതീവ പ്രാധാന്യമുള്ളതാണ്. ഭരണഘടനയാണ്ഖുറാനെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹച്ചടങ്ങുകളിൽ സ്വർണ്ണത്തിനും ധനത്തിനും പകരമായി ഭരണഘടന സമ്മാനിക്കുന്നതിൽ ഞാൻ സംതൃപതി നേടുന്നു.

 

 

 

   പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ ചടങ്ങിൽ നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാർഗം സ്വീകരിച്ചതിനെ നജ്മയെയും നിഷാദിനെയും അഭിനന്ദിച്ചു. മുൻപ് ചടയമംഗലം പേരേടം വെള്ളച്ചാലിൽ പൊന്നിനും പണത്തിനും പകരം  ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം നൂറു പുസ്‌തകങ്ങൾ തന്റെ ഭാര്യ അജിനക്ക്  മഹാരായി നൽകിയ ഇജാസിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Find Out More:

Related Articles: