ഇന്ത്യൻ ദേശിയ പതാക, അത് നമ്മുടെ സംസാകാരത്തിന്റെയും മതേതരത്വത്തിന്റെയും പരിച്ഛേദമാണ്

Divya John

ഇത് രാജ്യദ്രോഹം തന്നെയാണ്. ഇന്ത്യൻ ദേശിയ പതാക, അത് നമ്മുടെ സംസാകാരത്തിന്റെയും മതേതരത്വത്തിന്റെയും പരിച്ഛേദമാണ്. അത് ആർക്കും തന്നെ തിരുത്തുവാൻ അധികാരമില്ല.

 

 

 

 

    ഒരു അവകാശങ്ങളുടെയും പേരിൽ മാറ്റി എഴുതപ്പെടേണ്ടതല്ല നമ്മുടെ ദേശിയ ചിഹ്നങ്ങളും ദേശിയ ഗാനവും. ഞാൻ പറഞ്ഞു വരുന്നത് സമൂഹ മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ്.

 

 

 

    ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പ്രതിഷേധക്കാർ ഉയർത്തിയ ഇന്ത്യൻ പതാകയിലെ മധ്യഭാഗത്തുള്ള അശോക ചക്രം നീക്കി, പകരം മുസ്ലിം സൂക്തമായ ല ഇലാഹ ഇല്ലല്ലാ എന്ന്   മുദ്രണം ചെയ്തിരിക്കുന്നു. അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ് ഈ സൂക്തത്തിന്റെ അർധം.  സ്വാഭാവികമായും നിരവധി വ്യാജ വാർത്തകളുടെ കേന്ദ്രമാണ് സമൂഹ മാധ്യമങ്ങൾ.

 

 

    അത് കൊണ്ട് ഇതിന്റെ പിന്നാമ്പുറങ്ങൾ തേടിയയുള്ള  വാർത്തയും ഇപ്പോൾ വലിയ  വാർത്ത തന്നെ ആയിരിക്കുകയാണ്. ജനുവരി മുപ്പത്തിനു  രജത് രാജൻ എന്നൊരാളുടെ ട്വിറ്റിറിലാണ് ഈ ചിത്രം ആദ്യം കണ്ടത്.  

 

 

 

 

    ഹനുമാന്റെ മുദ്രയുള്ള പോസ്റ്റർ നിങ്ങള്ക്ക് രാജ്യദ്രോഹമാണ് അപ്പോൾ രാജ്യത്തിന്റെ അശോക ചക്രം മാറ്റി  ഒരു മത ചിഹ്നം വെക്കുന്നത് രാജ്യദ്രോഹമല്ലേ എന്നായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ ചോദ്യം.

 

 

 

    ഫാക്ട് ചെക്കിന് ശേഷം ഹൈദരാബാദിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി തെളിഞ്ഞു. അങ്ങനെ ഇതൊരു  വാർത്തയായി ദേശിയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുവാനും ആരംഭിച്ചു. ഒരു രാജ്യത്തെ നിയമ സംവിധാനം അത് എല്ലാര്ക്കും ബാധകമാണ്. എല്ലാ മതക്കാർക്കും അവരവുടെ മത വിശ്വാസമനുസരിച്ച് ജീവിക്കുവാൻ നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.

 

 

 

   തങ്ങളുടെ വിശ്വാസങ്ങൾ എല്ലാം വ്യക്തിപരമായിരിക്കണം. രാജ്യത്തെ കാര്യം വരുമ്പോൾ  അവിടെ ഹിന്ദും ഇല്ല മുസ്ലിമും ഇല്ല ക്രിസ്താനിയും ഇല്ല പാഴ്സിയും ഇല്ല. അവിടെ നാം അറിയപ്പെടുന്നത് ഒരു ഇന്ത്യകാരനായിട്ടാണ്.

Find Out More:

Related Articles: