പട്ടിണിമാറാൻ, ഭക്തിമാർഗം, വഴിത്തിരിവായത് പൈനാപ്പിൾ ഗർഭവും; നിത്യാനന്ദയുടെ ലീലാവിലാസങ്ങൾ

Divya John

ബലാത്സംഗ കേസിൽ, അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ, രാജ്യം വിട്ടിരിക്കുകയാണ്, വിവാദ ആൾദൈവം, നിത്യാനന്ദ. നിത്യാനന്ദ, ഒരു ദ്വീപ് വാങ്ങിയെന്നും, ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍, കൈലാസ എന്ന, ഹിന്ദു രാജ്യം, സ്ഥാപിച്ചതായും, നിത്യാനന്ദ നേരത്തെ, വ്യക്തമാക്കിയിരുന്നു. '

 

 

മഹത്തായ ഹിന്ദു രാജ്യം,' എന്നാണ്, കൈലാസയെ കുറിച്ച്, നിത്യാനന്ദ വെബ്‌സൈറ്റില്‍, അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും, മന്ത്രിസഭയുമെല്ലാമുള്ള, പരമാധികാര റിപ്പബ്ലിക് ആണിതെന്നും, നിത്യാനന്ദയുടെ ബെബ്‌സൈറ്റ്, അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് പ്രത്യേക കൊടിയും, രണ്ട് തരത്തിലുള്ളപാസ്സ്പോർട്ടുമുണ്ടെന്നാണ്,

 വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.

 

 

ഇതിന് പിന്നാലെ, മറ്റൊരു വീഡിയോ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ, വൈറലാകുകയാണ്. സ്വന്തം ജീവിതം തന്നെയാണ്, നിത്യാനന്ദ വീ‍ഡിയോയിൽ, പറയുന്നത്. കേസുകൾക്കും, വിവാദങ്ങൾക്കും നടുവിൽ, പുറത്തുവന്നിരിക്കുന്ന വിഡിയോയിൽ, കൈലാസ രാജ്യത്തെ കുറിച്ചും, താനെങ്ങനെ ഇങ്ങനെയായി, എന്നതിനെ കുറിച്ചും, നിത്യാനന്ദ പറയുന്നു.

 

 

എല്ലാ കാര്യങ്ങൾക്കും പിന്നിൽ, മധുര മീനാക്ഷി ദേവിയാണെന്നാണ്, രാജശേഖരൻ എന്ന നിത്യാനന്ദ, പറയുന്നത്. ജീവിതത്തിൽ, തന്നെ ഒട്ടേറെ പേർ തല്ലി ഓടിച്ചതാണെന്നും, അങ്ങനെ സംഭവിച്ചപ്പോഴെല്ലാം, തനിക്ക്, വളർച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും, നിത്യാനന്ദ, വീഡിയോയിൽ വ്യക്തമാക്കുന്നു. ഭക്തിമാർഗം സ്വീകരിച്ചത്, പട്ടിണിമാറാൻ, എന്ന് പറഞ്ഞ നിത്യാനന്ദ, തിരുവണ്ണാമലൈയിലെ, ഒരു ക്ഷേത്രത്തിൽ ഇരുന്ന്

ധ്യാനിക്കുകയാണ് പതിവെന്നും, നിത്യാനന്ദ  പറയുന്നു.

 

 

ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന, തൈർ സാദമായിരുന്നു, ഭക്ഷണം. അവിടെ, നാമം ജപിച്ച് കഴിഞ്ഞുകൂടിയ നിത്യാനന്ദയെ, ചിലർ പൊതിരെ തല്ലി. ആ നാട്ടിൽ നിന്നും ഓടിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ പാപമായത് കൊണ്ട്, അതിൽ നിന്നും പിൻമാറി. നാട്ടിൽ നിന്നും ഓടിയെത്തിയത്, ബെംഗളൂരുവിൽ.

 

 

അവിടെ, ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടുവെന്ന്, വീഡിയോയിൽ നിത്യാനന്ദ വ്യക്തമാക്കുന്നു. ജീവിതത്തിൽ വഴിത്തിരിവ്, ഉണ്ടാകുന്നത്, ബെംഗളൂരുവിലെ ചെട്ടിയാരുടെ, ബന്ധുവിന്റെ രോഗം, ഭേദപ്പെടുത്തി കൊടുത്തതോടെയാണ്. രോഗം, സുഖമാക്കിയ വിവരം അറിഞ്ഞ്, ഭക്തരുടെ എണ്ണം കൂടിയെന്ന്, നിത്യാനന്ദ അവകാശപ്പെടുന്നു. ഒരിക്കൽ ഒരു സ്ത്രീ, കുഞ്ഞുങ്ങളില്ലാത്ത സങ്കടം, നിത്യാനന്ദയോട്  പറഞ്ഞു.

 

 

നിത്യാനന്ദ കുറേ പഴങ്ങൾ, ആശീർവദിച്ച് നൽകി. അതിൽ പൈനാപ്പിളും, ഉണ്ടായിരുന്നു. ആ പൈനാപ്പിൾ കഴിച്ചതോടെ, അവർക്ക് ഗർഭം ഉണ്ടായി. ഇതുവലിയ വാർത്തയായെന്നും നിത്യാനന്ദ പറയുന്നു.

 

 

മാത്രമല്ല, അമ്പലത്തിൽ കയറരുത്, എന്ന് വിലക്കിയപ്പോൾ, മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി, അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത്, എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ, മീനാക്ഷിയുടെ അനുഗ്രഹത്തിൽ, കെട്ടികിട്ടി. 

 

 

ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും, കൈലാസം എന്ന രാജ്യം തന്നെ കിട്ടിയെന്നും, വീഡിയോയിൽ നിത്യാനന്ദ പറയുന്നു. ഇതൊക്കെ, നിങ്ങളോട് പറയാൻ, മീനാക്ഷി അമ്മ തന്നെയാണ്, ഏൽപപ്പിച്ചതെന്നും, നിത്യാനന്ദ വ്യക്തമാക്കുന്നു.

Find Out More:

Related Articles: