സൗദിയിൽജനവാസകേന്ദ്രത്തിൽ നേരെ മിസൈൽ ആക്രമണം

VG Amal
സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഇന്നും(വ്യാഴം) മിസൈല്‍ ആക്രമണ ശ്രമം. മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യമനിലെ സന പ്രവിശ്യയില്‍നിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന ഹൂതികളുടെ അവകാശവാദത്തെ തുര്‍ക്കി അല്‍ മാലിക്കി തള്ളി. നിരാശയാണ് ഹൂതികളുടെ പ്രസ്താവനക്കു കാരണം. യുദ്ധക്കുറ്റത്തിനു സമാനമായ ഹൂതികളുടെ പ്രവൃത്തിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

Find Out More:

Related Articles: