രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങും, പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് അൻവർ!

Divya John
 രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങും, പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് അൻവർ! അൻവറിൻ്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ചു. പാലക്കാട് നടന്ന കൺവൻഷനിലാണ് സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം അൻവർ നടത്തിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്ന് പിവി അൻവർ.  മിൻഹാജിൻ്റെ സ്ഥാനാർഥിത്വത്തിൽ ഡിഎംകെ സർവേ നടത്തി. കോൺഗ്രസിനേക്കാൾ സഹായിക്കുന്നത് ബിജെപി സ്ഥാനാർഥി സി കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടർമാർ പറയുന്നതാണ് സർവേ ഫലം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാലുപിടിച്ച് പറയുകയാണ്. ഇല്ലങ്കിൽ സ്ഥിതി മോശമാകും.




രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്ന് വോട്ട് ബിജെപിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യു ഡി എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരുപറഞ്ഞ് മുസ്ലീം വോട്ടർമാരെ കമ്പളിപ്പിക്കുകയാണെന്ന് അൻവർ കുറ്റപ്പെടുത്തി.
 കോൺഗ്രസ് സ്ഥാനാർഥികളുടെ വലിപ്പം കണ്ടിട്ടല്ല പാലക്കാട് പിന്തുണ നൽകാൻ തീരുമാനിച്ചത്. രണ്ട് ദിവസം മുൻപ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന് അഹങ്കാരമാണ്. ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണ് പ്രതിപക്ഷനേതാവിന്.



ഒരു മനുഷ്യനെ പരിഹസിക്കുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് പരിഹസിച്ചതെന്ന് അൻവർ പറഞ്ഞു. ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻകെ സുധീർ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള സ്ഥാനാർഥിയായി മത്സരിക്കും. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. ചേലക്കര മണ്ഡലത്തിൽ ഇനി ചർച്ചയില്ല. അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞാലും ചേലക്കരയിൽ നിന്ന് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് പിവി അൻവർ എംഎൽഎ വ്യക്തമാക്കി. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെങ്കിലും ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ചേലക്കരയിൽ വിട്ടുവീഴ്ചയില്ല.


മിൻഹാജിൻ്റെ സ്ഥാനാർഥിത്വത്തിൽ ഡിഎംകെ സർവേ നടത്തി. കോൺഗ്രസിനേക്കാൾ സഹായിക്കുന്നത് ബിജെപി സ്ഥാനാർഥി സി കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടർമാർ പറയുന്നതാണ് സർവേ ഫലം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാലുപിടിച്ച് പറയുകയാണ്. ഇല്ലങ്കിൽ സ്ഥിതി മോശമാകും.

Find Out More:

Related Articles: