നടി ശാലിനിക്ക് സർജറി; ആശുപത്രിയിൽ നിന്നുള്ള ചിത്രം വൈറൽ!

Divya John
 നദി ശാലിനിക്ക് സർജറി; ആശുപത്രിയിൽ നിന്നുള്ള ചിത്രം വൈറൽ! ശാലിനി ഇപ്പോഴും മലയാളികളുടെ എവർഗ്രീൻ നായികമാരിൽ ഒരാൾ തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാലിനിയെ കുറിച്ച് വരുന്നത് അത്ര സുഖകരമായ വാർത്തയല്ല. തമിഴ്‌നാടിന്റെ മരുമകളായി ശാലിനി മാറിയിട്ട് വർഷങ്ങളായെങ്കിലും, സിനിമയിൽ നിന്നെല്ലാം ശാലിനി അകന്നു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് അത്ര പെട്ടന്നൊന്നും താര പത്‌നിയെ മറക്കാൻ കഴിയില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണം, ശാലിനിയ്ക്ക് പെട്ടന്ന് ഒരു സർജറി വേണ്ടി വന്നു എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഷൂട്ടിങ് തിരക്കിലായതിനാൽ ശാലിനികൊപ്പം സർജറി സമയത്ത് നിൽക്കാൻ അജിത്തിന് സാധിച്ചില്ല. പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അജിത് അസർബൈജാനിലായിരുന്നു. അതേ സമയം പോകുന്നതിന് മുൻപ് ഭാര്യയുടെ സർജറിയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അജിത് കൃത്യമായി ചെയ്തു. 



  ശാലിനിയ്ക്ക് സർജറി ആണെന്നും, അജിത്തിന് എത്താൻ കഴിഞ്ഞില്ല എന്നുമൊക്കെയുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. എന്നാൽ എന്താണ് അസുഖം എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ശാലിനിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്ത് വന്നിരിയ്ക്കുകയാണ്. ആശുപത്രിയിൽ ശാലിനി ഇരിക്കുന്നതും, അടുത്ത് അജിത്തിരുന്ന് ആശ്വസിപ്പിക്കുന്നതുമായ ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 2000 ൽ ആണ് ശാലിനിയുടെയും അജിത്തിന്റെയും വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാത്രമല്ല, ക്യാമറ കണ്ണുകളിൽ നിന്നേ ശാലിനി അകന്നു നിൽക്കുകയായിരുന്നു. മക്കളായ അനുഷ്‌കയുടെയും അദ്വിക്കിന്റെയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വരാതെ താരദമ്പതികൾ ശ്രദ്ധിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി മക്കളുടെ ഫോട്ടോകൾ മാത്രമല്ല, ശാലിനിയുടെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. 




ശാലിനിയ്ക്ക് സർജറി ആണെന്നും, അജിത്തിന് എത്താൻ കഴിഞ്ഞില്ല എന്നുമൊക്കെയുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. എന്നാൽ എന്താണ് അസുഖം എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ശാലിനിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്ത് വന്നിരിയ്ക്കുകയാണ്. ആശുപത്രിയിൽ ശാലിനി ഇരിക്കുന്നതും, അടുത്ത് അജിത്തിരുന്ന് ആശ്വസിപ്പിക്കുന്നതുമായ ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 2000 ൽ ആണ് ശാലിനിയുടെയും അജിത്തിന്റെയും വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാത്രമല്ല, ക്യാമറ കണ്ണുകളിൽ നിന്നേ ശാലിനി അകന്നു നിൽക്കുകയായിരുന്നു. മക്കളായ അനുഷ്‌കയുടെയും അദ്വിക്കിന്റെയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വരാതെ താരദമ്പതികൾ ശ്രദ്ധിച്ചു. 


  ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന ശാലിനി തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അനിയത്തിപ്രാവും നിറവും സുന്ദരകില്ലാടിയുമൊക്കെ എക്കാലവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അമർക്കളം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശാലിനിയും അജിത്തും പ്രണയത്തിലായത്. ആദ്യം പ്രണയം നിരസിച്ചുവെങ്കിലും, പിന്നീട് ശാലിനി ആക്‌സപ്റ്റ് ചെയ്തു. ഡോക്ടറുമായി വീഡിയോ കോളിൽ സംസാരിച്ചതിന് ശേഷമാണ് വിദേശത്തേക്ക് പോയത്. ഷൂട്ടിങിൽ നിന്ന് വിട്ടു നിന്നാൽ നിർമാതാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാവുന്ന സാഹചര്യത്തിൽ, ശാലിനിയ്‌ക്കൊപ്പം നിൽക്കാൻ കഴിയാത്തതിന്റെ നിരാശ അജിത്തിനുണ്ടായിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കി തിരിച്ചെത്തിയതിന് ശേഷമുള്ള ഫോട്ടോയാണ് വൈറലാവുന്നതെന്നാണ് റിപ്പോർട്ടുകൾ.

Find Out More:

Related Articles: