ആന്ധ്രാ പ്രദേശിലും ഒഡീഷയിലും ഇന്ന് സത്യപ്രതിജ്ഞ!

Divya John
 ആന്ധ്രാ പ്രദേശിലും ഒഡീഷയിലും ഇന്ന് സത്യപ്രതിജ്ഞ! ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു രാവിലെയും ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി വൈകുന്നേരവും സത്യപ്രതിജ്ഞ ചെയ്യും. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ആന്ധ്രാ പ്രദേശിലും ഒഡീഷയിലും മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം ഭുവനേശ്വറിലെ ജനത മൈതാനിൽ വൈകുന്നേരം 4:45ന് നടക്കുന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്യും. 24 വർഷം നീണ്ട ബിജു ജനതാ ദൾ ഭരണം അവസാനിപ്പിച്ചാണ് ബിജെപി സംസ്ഥാനം പിടിച്ചെടുത്തത്. 



   ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കൂടിയാണ് മോഹൻ ചരൺ മാജി. പാർട്ടിയുടെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് മാജി. നാലു തവണ എംഎൽഎയായിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ് ആണ് കക്ഷി നേതാവായി മോഹൻ ചരൺ മാജിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. അമിത് ഷാ ചൊവ്വാഴ്ച രാത്രിയിൽ ആന്ധ്രയിലെത്തി. ചന്ദ്രബാബു നായിഡുവിൻ്റെ വസതിയിലെത്തിയ അമിത് ഷാ അദ്ദേഹത്തിന് അഭിനന്ദനമറിയിച്ചു. 




  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാലൽ ശർമ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തേക്കും. നടൻ രജനികാന്ത്, പവൻ കല്യാണിൻ്റെ സഹോദരനായ മെഗാസ്റ്റാർ ചിരഞ്ജീവി, മകനും നടനുമായ രാം ചരൺ, നടന്മാരായ മോഹൻ ബാബു, അല്ലു അർജുൻ, ജൂനിയർ എൻടിആർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ആന്ധ്രാ മുഖ്യമന്ത്രിയായി ഇത് നാലാം തവണയാണ് ചന്ദ്രബാബു അധികാരമേൽക്കുന്നത്. ആന്ധ്രാ പ്രദേശിലെ കേസരപ്പള്ളിയിൽ രാവിലെ 11:27നാണ് ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞ നടക്കുക. നായിഡുവിനൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷിയായ ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.




 ആന്ധ്രാ പ്രദേശിലും ഒഡീഷയിലും മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം ഭുവനേശ്വറിലെ ജനത മൈതാനിൽ വൈകുന്നേരം 4:45ന് നടക്കുന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്യും. 24 വർഷം നീണ്ട ബിജു ജനതാ ദൾ ഭരണം അവസാനിപ്പിച്ചാണ് ബിജെപി സംസ്ഥാനം പിടിച്ചെടുത്തത്. ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കൂടിയാണ് മോഹൻ ചരൺ മാജി. പാർട്ടിയുടെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് മാജി. നാലു തവണ എംഎൽഎയായിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ് ആണ് കക്ഷി നേതാവായി മോഹൻ ചരൺ മാജിയെ തിരഞ്ഞെടുത്തത്.   

Find Out More:

Related Articles: