സർക്കാരിന്റെ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദി!

Divya John
 സർക്കാരിന്റെ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദി! താൻ മുസ്ലീങ്ങൾക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. അലിഗഢിൽ നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജസ്ഥാനിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന വിമർശനം വ്യാപകമായി ഉയർന്നതിനു പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ച് അതുമായി ബന്ധപ്പെട്ട അഴിമതി അവസാനിപ്പിക്കാനും തർക്കങ്ങൾ ഇല്ലാതാക്കാനും തനിക്ക് കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാധീനമുള്ളവർക്ക് മാത്രമാണ് മുമ്പ് ഹജ്ജിന് പോകാൻ കഴിഞ്ഞിരുന്നതെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, താൻ മൂലം കൂടുതൽ മുസ്‌ലിം സഹോദരന്മാർക്കും സഹോദരികൾക്കും ഹജ്ജിന് പോകാൻ കഴിയുന്നുവെന്നും ചൂണ്ടിക്കാട്ടി.



 ഹജ്ജ് ക്വാട്ട് വർദ്ധിക്കുകയും വിസാ നിയമങ്ങൾ ലളിതമാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ സ്ത്രീകൾക്ക് തനിച്ച് ഹജ്ജിന് പോകാൻ കഴിയില്ലായിരുന്നു. ഈ പ്രശ്നത്തെ തന്റെ സർക്കാർ അഭിസംബോധന ചെയ്യുകയും സ്ത്രീകൾക്ക് മെഹ്റം കൂടെയില്ലാതെ ഹജ്ജിന് പോകാൻ കഴിയുന്ന സ്ഥിതി വരികയും ചെയ്തു. മുത്തലാഖ് നിയമം മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി കൊണ്ടുവന്നത് തന്റെ സർക്കാരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയായിരുന്നു മുത്തലാക്ക്. അവരുടെ ജീവിതം സുരക്ഷിതമാക്കാൻ തനിക്കായി.
കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകളുടെ സ്വർണം കോൺഗ്രസ് സർക്കാർ കണ്ടുകെട്ടും.



താലി പോലും ധരിക്കാൻ സ്ത്രീകൾക്ക് സാധിക്കില്ല. സ്വർണം സ്ത്രീകൾക്ക് ആഭരണങ്ങളായി ധരിക്കാൻ മാത്രമല്ല, അത് സത്രീധനമാണ്. നിയമങ്ങൾ ഭേദഗതി ചെയ്ത് സ്ത്രീകൾ സ്വർണം ധരിക്കരുതെന്ന സ്ഥിതി വരുത്തുമെന്നും പ്രധാനമന്ത്രി ആരോപിച്ചു. അതെസമയം പ്രകടനപത്രികയിൽ പറയാത്ത കാര്യം പറഞ്ഞുവെന്ന് ദുഷ്പ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. അതെസമയം കോൺഗ്രസ് സർക്കാർ വന്നാൽ ജനങ്ങളുടെ ആസ്തികൾ കണ്ടുകെട്ടി സർക്കാരിന്റെ നിയന്ത്രണത്തിലാക്കി വിതരണം ചെയ്യുമെന്ന തന്റെ മുൻ പ്രസ്താവന അദ്ദേഹം ആവർത്തിച്ചു. മുസ്ലിങ്ങളുടെ ഉന്നമനത്തിനായി യുപിഎ സർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.



സ്വാധീനമുള്ളവർക്ക് മാത്രമാണ് മുമ്പ് ഹജ്ജിന് പോകാൻ കഴിഞ്ഞിരുന്നതെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, താൻ മൂലം കൂടുതൽ മുസ്‌ലിം സഹോദരന്മാർക്കും സഹോദരികൾക്കും ഹജ്ജിന് പോകാൻ കഴിയുന്നുവെന്നും ചൂണ്ടിക്കാട്ടി. ഹജ്ജ് ക്വാട്ട് വർദ്ധിക്കുകയും വിസാ നിയമങ്ങൾ ലളിതമാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ സ്ത്രീകൾക്ക് തനിച്ച് ഹജ്ജിന് പോകാൻ കഴിയില്ലായിരുന്നു. ഈ പ്രശ്നത്തെ തന്റെ സർക്കാർ അഭിസംബോധന ചെയ്യുകയും സ്ത്രീകൾക്ക് മെഹ്റം കൂടെയില്ലാതെ ഹജ്ജിന് പോകാൻ കഴിയുന്ന സ്ഥിതി വരികയും ചെയ്തു. മുത്തലാഖ് നിയമം മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി കൊണ്ടുവന്നത് തന്റെ സർക്കാരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയായിരുന്നു മുത്തലാക്ക്. അവരുടെ ജീവിതം സുരക്ഷിതമാക്കാൻ തനിക്കായി. 

Find Out More:

Related Articles: