വയനാട്ടിൽ റോഡ് ഷോയുമായി രാഹുൽ ഗാന്ധി: നാമനിർദേശ പത്രിക സമർപ്പിച്ചു!

Divya John
 വയനാട്ടിൽ റോഡ് ഷോയുമായി രാഹുൽ ഗാന്ധി: നാമനിർദേശ പത്രിക സമർപ്പിച്ചു! എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ തുടങ്ങിയവരും പത്രികാസമർപ്പണവേളയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്. മൂപ്പൈനാട് റിപ്പൺ തലക്കലിൽ ഹെലികോപ്റ്ററിറങ്ങിയ രാഹുൽ റോഡ് മാർഗമായിരുന്നു കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയത്. 



തുടർന്ന് രാവിലെ പതിനൊന്നേകാലോടെ ആരംഭിച്ച റോഡ്‌ ഷോയിൽ ലോക്‌സഭാ മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിലെയും പതിനായിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. രാവിലെ പതിനൊന്നേകാലോടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ്‌ ഷോ സമാപിച്ച ശേഷമായിരുന്നു പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ നേതാക്കൾക്കൊപ്പം കളക്ടറേറ്റിലേക്ക് പോയത്. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, ദീപാദാസ് മുൻഷി, കനയ്യകുമാർ, കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ അഡ്വ. ടി സിദ്ധിഖ്, എപി അനിൽകുമാർ, ഐസി ബാലകൃഷ്ണൻ, പികെ ബഷീർ, മോൻസ് ജോസഫ് ഉൾപ്പെടെ നിരവധി ദേശീയ, സംസ്ഥാന നേതാക്കൾ റോഡ്‌ ഷോയിൽ അണിനിരന്നു.



 ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയെ ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവർത്തകർ വരവേറ്റത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽനിന്നു തുറന്ന വാഹനത്തിൽ രാഹുൽ മുന്നിൽനിന്ന് നയിച്ചപ്പോൾ ആയിരങ്ങൾ അദ്ദേഹത്തിന് മുന്നിലും പിന്നിലുമായി ഒഴുകി നീങ്ങി.കൽപ്പറ്റയിലെ റോഡിനിരുവശത്തുമായി കാത്തുനിന്ന എല്ലാവരെയും കൈവീശിയും അഭിവാദ്യം ചെയ്തുമായിരുന്നു രാഹുലും പ്രിയങ്കയും കടന്നുപോയത്. റോഡ്‌ ഷോ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപത്തായി അവസാനിപ്പിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു രാഹുൽഗാന്ധി പത്രികാസമർപ്പണത്തിനായി കളക്‌ടറേറ്റിലേക്ക് പോയത്. മൂപ്പൈനാട് റിപ്പൺ തലക്കലിൽ ഹെലികോപ്റ്ററിറങ്ങിയ രാഹുൽ റോഡ് മാർഗമായിരുന്നു കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയത്.



തുടർന്ന് രാവിലെ പതിനൊന്നേകാലോടെ ആരംഭിച്ച റോഡ്‌ ഷോയിൽ ലോക്‌സഭാ മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിലെയും പതിനായിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. രാവിലെ പതിനൊന്നേകാലോടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ്‌ ഷോ സമാപിച്ച ശേഷമായിരുന്നു പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ നേതാക്കൾക്കൊപ്പം കളക്ടറേറ്റിലേക്ക് പോയത്. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, ദീപാദാസ് മുൻഷി, കനയ്യകുമാർ, കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ അഡ്വ. ടി സിദ്ധിഖ്, എപി അനിൽകുമാർ, ഐസി ബാലകൃഷ്ണൻ, പികെ ബഷീർ, മോൻസ് ജോസഫ് ഉൾപ്പെടെ നിരവധി ദേശീയ, സംസ്ഥാന നേതാക്കൾ റോഡ്‌ ഷോയിൽ അണിനിരന്നു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയെ ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവർത്തകർ വരവേറ്റത്.

Find Out More:

Related Articles: