ഞങ്ങളുടെ കളറും പ്രകാശവും; പാപ്പുവിന്റെ വീഡിയോ പങ്കുവച്ച് അഭിരാമി!

Divya John
 ഞങ്ങളുടെ കളറും പ്രകാശവും; പാപ്പുവിന്റെ വീഡിയോ പങ്കുവച്ച് അഭിരാമി! അമൃത സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആയിട്ടാണ് ശ്രദ്ധ നേടിയത് എങ്കിൽ അമൃതയ്‌ക്കൊപ്പം പരിപാടി കാണാൻ എത്തിയ അഭിരാമി ഏഷ്യാനെറ്റിലെ ഒരു സീരിയലിൽ ബാലതാരമായി അഭിനയിക്കാൻ തുടങ്ങുക ആയിരുന്നു പിന്നീട്. വളർന്നപ്പോൾ ചേച്ചിയ്ക്കൊപ്പം മ്യൂസിക്ക് ബാൻഡുകളും സംഗീത പരിപാടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന അഭിരാമി പിന്നീട് ശ്രദ്ധ നേടുന്നത് ബിഗ്‌ബോസ് മലയാളം മത്സരാർത്ഥി ആയി എത്തിയപ്പോൾ ആയിരുന്നു. ചേച്ചിക്കൊപ്പം തന്നെ ആയിരുന്നു അഭിരാമി ഷോയിൽ എത്തിയത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ രണ്ട് താരങ്ങൾ ആണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. അഭിയോണ്ട എന്നാണ് പാപ്പു അഭിരാമിയെ വിളിക്കാറുള്ളത്.




കഴിഞ്ഞ ദിവസം പാപ്പുവിനെ പരീക്ഷയ്ക്ക് സഹായിക്കാനായി ഐടി പഠിപ്പിക്കാൻ എത്തിയതിന്റെ വീഡിയോ അഭിരാമി യൂട്യൂബിൽ പങ്കുവച്ചിരുന്നു. ചേച്ചിയും താനും കൂടി മാറിമാറി പഠിപ്പിച്ചാണ് പാപ്പുവിനെ പരീക്ഷയ്ക്ക് തയാറാക്കുന്നത് എന്നും അഭിരാമി പറഞ്ഞിരുന്നു. ചേച്ചിയുടെ മകൾ ആയിട്ടല്ല സ്വന്തം മകൾ ആയിട്ടാണ് അവളെ കാണുന്നത് എന്നും അഭിരാമി പറഞ്ഞിട്ടുളളതാണ്. അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ മരിച്ചിട്ട് മാസങ്ങൾ പിന്നിടുന്നതേയുള്ളു. അമൃതയും അഭിരാമിയും ഇവരുടെ അമ്മയും ഉൾപ്പെടെ ആ വീട്ടിലെ മൂന്നു പെണ്ണുങ്ങൾക്ക് ജീവിക്കാനുള്ള പ്രതീക്ഷ ആണ് ഈ കണ്മണി മോൾ എന്നാണ് ആരാധകർ പാപ്പുവിനെ കുറിച്ച് പറയുന്നത്.



നടൻ ബാല ആണ് അഭിരാമിയുടെ ചേച്ചി അമൃതയുടെ ആദ്യ ഭർത്താവ്. വിവാഹ മോചനത്തിന് ശേഷവും ഇടയ്ക്കിടെ അമൃതയുടെ പേര് മാധ്യമങ്ങളിൽ മോശമായി ഉപയോഗിക്കാറുണ്ട് എന്നതുകൊണ്ട് ബാലയ്‌ക്കെതിരെ അഭിരാമി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാറുണ്ട്. ചേച്ചിയ്ക്ക് എതിരെ ഉണ്ടാവുന്ന എല്ലാ സൈബർ ആക്രമണങ്ങൾക്കും എതിരെ ആദ്യം ശബ്ദം ഉയർത്തുന്ന ആൾ അഭിരാമി തന്നെയാണ്.അഭിരാമി ഹോളി സ്പെഷ്യൽ ആയി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചേച്ചിയുടെ മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ വീഡിയോ ആണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. 



"ഇവിടെ ഇവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനിൽക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂർവമായിട്ടുള്ളതും. ഈ ഒരെണ്ണം ഞങ്ങൾക്ക് വീട്ടിൽ ഉള്ളപ്പോൾ വേറെ ഒരു ഹോളി കളറും ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹോളി ആശംസകൾ" എന്നാണ് പാപ്പുവിന്റെ വീഡിയോയ്ക്ക് ഒപ്പം അഭിരാമി കുറിച്ചത്.

Find Out More:

Related Articles: