ഹർജികളിൽ മൂന്നാഴ്ചക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി!

Divya John
 ഹർജികളിൽ മൂന്നാഴ്ചക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി! ഏപ്രിൽ എട്ടിനകം മറുപടി നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ഡിവൈഎഫ്ഐ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് തത്ക്കാലം സ്റ്റേ ഇല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ 237 ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. പൗരത്വ നിയമ ഭേദഗതി മുസ്ലീം സമുദായത്തോടുള്ള വിവേചനമാണെന്നായിരുന്നു ഹർജിക്കാർ ആരോപിച്ചത്.




 ഈ മാസം 11നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഇതിനു പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കേണ്ട വെബ്സൈറ്റും ആപ്ലിക്കേഷനും കേന്ദ്രം പുറത്തിറക്കിയിരുന്നു. സുപ്രീം കോടതിയുടെ നടപടി ആശ്വാസകരമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മൂന്നാഴ്ചക്കകം എല്ലാ വശങ്ങളും പുറത്തുവരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയണമെന്നായിരുന്നു മുസ്ലീം ലീഗിൻ്റെ ആവശ്യം. ഹർജിയിൽ മറുപടി ഫയൽ ചെയ്യണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനാലാണ് മൂന്നാഴ്ചത്തെ സമയം അനുവദിച്ചത്. നാലാഴ്ചത്തെ സമയമാണ് കേന്ദ്രം തേടിയത്. എന്നാൽ മൂന്നാഴ്ചത്തെ സമയമാണ് സുപ്രീം കോടതി അനുവദിച്ചത്.




മൂന്നാഴ്ചക്കിടെ, ആർക്കും പൗരത്വം അനുവദിക്കരുതെന്ന് ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം ആർക്കെങ്കിലും പൗരത്വം അനുവദിച്ചാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചുവെന്നും അഡ്വ. ഹാരിസ് ബീരാൻ വ്യക്തമാക്കി.മാർച്ച് 11ന് വിജ്ഞാപനം ചെയ്ത പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചതെന്ന് മുസ്ലീം ലീഗിന് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 2019 ഡിസംബറിൽ നിയമം കൊണ്ടുവന്നിട്ടു നാല് വർഷവും മൂന്നു മാസവും കഴിഞ്ഞാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. 2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല.




 അതിനു കാരണം ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതായിരുന്നു. ചട്ടങ്ങൾ വിജ്ഞാപനം ചെയ്തോടെയാണ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയെ വീണ്ടും സമീപിച്ചതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് തത്ക്കാലം സ്റ്റേ ഇല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ഏപ്രിൽ എട്ടിനകം മറുപടി നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ഡിവൈഎഫ്ഐ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

Find Out More:

Related Articles: