ഗുരുതര സാഹചര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം എന്ന നാടകം നടത്തുന്നത്: വിഡി സതീശൻ!

Divya John
 ഗുരുതര സാഹചര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം എന്ന നാടകം നടത്തുന്നത്: വിഡി സതീശൻ!സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സപ്ലൈകോയിലെ സാധനങ്ങളുടെ വില സർക്കാർ വർധിപ്പിച്ചത്. സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചാൽ പൊതുവിപണിയിൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമുണ്ടാക്കും. അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കൂട്ടാനുള്ള വാതിലാണ് സർക്കാർ തുറന്ന് കൊടുത്തിരിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. എന്തിനാണ് ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്നത്? മന്ത്രിമാർ നടത്തിയ താലൂക്ക് അദാലത്തിൽ ലഭിച്ച നിവേദനങ്ങൾ തുറന്നു നോക്കാതെ സെക്രട്ടേറിയറ്റിൽ കെട്ടിവച്ച ശേഷമാണ് നവകേരള സദസ് നടത്തിയത്.



പഞ്ചായത്തിലും ഓഫീസിലും അന്വേഷിക്കണമെന്ന മറുപടിയാണ് നവകേരള സദസിൽ പരാതി നൽകിയവർക്ക് കിട്ടിയത്. എന്നിട്ടാണ് ബ്രേക്ക് ഫാസ്റ്റ് പരിപാടി പോരാഞ്ഞ് ഇപ്പോൾ മുഖാമുഖവുമായി ഇറങ്ങിയിരിക്കുന്നത്. ഇത് സർക്കാർ കാട്ടുന്ന അശ്ലീലനാടകമാണെന്നും വിഡി സതീശൻ പറഞ്ഞു. സപ്ലൈകോയിൽ ഒരു സാധനങ്ങളും ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്ന് സാധനങ്ങൾ കൊണ്ടു വയ്ക്കുകയല്ല സർക്കാർ ചെയ്തത്, ഒഴിഞ്ഞ റാക്കുകളുടെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമ പ്രവർത്തകരെ കയറ്റരുതെന്ന ഉത്തരവാണ് ഇറക്കിയത്. എന്തെല്ലാം തലതിരിഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? ടെൻഡറിൽ കരാറുകാർ ആരും പങ്കെടുക്കുന്നില്ല. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്. കോൺഗ്രസ് നടത്തുന്ന ജനകീയ ചർച്ചാ സദസിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. സങ്കടങ്ങളും വിഷമങ്ങളും പറയാം. ഞങ്ങളെ വിമർശിക്കുകയും ചെയ്യാം. മുൻകൂട്ടി നിശ്ചയിച്ച ആളുകൾക്ക് മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങൾ നൽകിയാണ് മുഖ്യമന്ത്രി വിദ്യാർത്ഥികളും യുവജനങ്ങളുമായി മുഖാമുഖം നടത്തിയത്.



അറിയപ്പെടുന്ന സിപിഎം നേതാക്കൾ ആ പട്ടികയിലുള്ളത് കൊണ്ടാണ് സർക്കാർ അങ്ങനെയൊരു നിലപാട് സ്വീകരിക്കാതിരുന്നത്. ഇടുക്കി മുൻ എംപി കയ്യേറിയ 20 ഏക്കറിൻറെ പട്ടയം സർക്കാർ റദ്ദാക്കിയിരുന്നതാണ്. മുൻ മന്ത്രിയുടെ ബന്ധുവിൻറെയും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻറായിരുന്ന നേതാവിൻറെയും പട്ടയം റദ്ദാക്കിയതാണ്. ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ 3000 പേർക്ക് കൂടി പട്ടയം നൽകാമായിരുന്നു.പട്ടയവുമായി നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പാസാക്കിയ നിയമത്തിന് ചട്ടം വന്നിട്ടില്ല. ഫീസ് ഈടാക്കാൻ ശ്രമിച്ചാൽ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന ആശങ്ക യുഡിഎഫ് നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. പട്ടയ ഭൂമിയിൽ ഇനിയും നിർമിതികൾ വന്നാൽ വില്ലേജ് ഓഫീസ് മുതൽ കളക്ട്രേറ്റ് വരെ കയറി ഇറങ്ങേണ്ടി വരും. റവന്യൂ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ ഗതികേട് ഒരിക്കലും അവസാനിക്കാത്ത രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.



 ചിന്നക്കനാലിൽ വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ഡീ നോട്ടിഫൈ ചെയ്യാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സിപിഎം നേതാക്കൾ ഇടുക്കിയിൽ വന്ന് പറയുന്നതിന് വിരുദ്ധമായ നിലപാടാണ് സർക്കാർ പ്ലീഡർമാർ കോടതിയിൽ സ്വീകരിക്കുന്നത്.വൻ അഴിമതിയാണ് ഹോട്ടികോർപിൻറെ മറവിൽ നടക്കുന്നത്. മറയൂർ ശർക്കര പോലും ഓർമ്മയായി മാറുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് മറയൂരിലെ കരിമ്പ് കർഷകർക്ക് നൽകിയിരുന്ന സബ്‌സിഡി പോലും അവസാനിപ്പിച്ചു. ഇടുക്കി ജില്ലയിലെ വൈവിധ്യമാർന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച ഡോക്യുമെൻറ് ഞങ്ങൾ തയാറാക്കും. പ്രതിപക്ഷമെന്ന നിലയിലുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓരോ പ്രശ്‌നങ്ങൾക്കും സമരം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ പരിഹാരമുണ്ടാക്കും.വന്യമൃഗ ശല്യത്തിൽ കാർഷിക നാശവും ജീവഹാനിയും ഉണ്ടായ 7000 കുടുംബങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. പുലിയുടെ ആക്രമണത്തിൽ കൈ തളർന്നു പോയ ഗോപാലനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വട്ടവടയിലെ പച്ചക്കറി ഹോട്ടികോർപ് സംഭരിക്കുന്നില്ല. 50 ലക്ഷം രൂപയാണ് വട്ടവടയിലെ കർഷകർക്ക് നൽകാനുള്ളത്. വട്ടവടയിലെ പച്ചക്കറിയെന്ന് പറഞ്ഞ് ഒരു മാഫിയാ സംഘം തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറികൾ സംഭരിക്കുകയാണ്.

Find Out More:

Related Articles: