ലക്ഷദ്വീപിൽ രണ്ട് വ്യോമതാവളങ്ങൾ നിർമിക്കും, രാജ്‌നാഥ് സിംഗ് നേരിട്ടെത്തും!

Divya John
 ലക്ഷദ്വീപിൽ രണ്ട് വ്യോമതാവളങ്ങൾ നിർമിക്കും, രാജ്‌നാഥ് സിംഗ് നേരിട്ടെത്തും! ലക്ഷദ്വീപിൽ വൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. അഗത്തി, മിനിക്കോയ് ദ്വീപുകളിൽ വ്യോമതാവളങ്ങൾ നിർമിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മാർച്ച് നാലോ, അഞ്ചോ തീയതികളിൽ മിനിക്കോയിയിൽ എത്തുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിൽ വൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ.തെക്കു കിഴക്കൻ ഏഷ്യയിലേക്കും വടക്കേ ഏഷ്യയിലേക്കും കോടിക്കണക്കിന് ഡോളറിൻ്റെ വാണിജ്യ വ്യാപാരമാണ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നടക്കുന്നത്. നിരവധി ചരക്കുകപ്പലാണ് പ്രദേശത്തു കൂടി കടന്നുപോകുന്നത്.



 ഇന്ത്യൻ മഹാസമുദ്രത്തിലെ ഒൻപത് ഡിഗ്രി ചാനലിലാണ് ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അഗത്തി, മിനിക്കോയ് ദ്വീപുകളിൽ വ്യോമതാവളങ്ങൾ നിർമിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചത്.
 ഇന്തോ - പസഫിക് മേഖലയിലെ ശക്തി വർധിപ്പിക്കുകയാണ് പുതിയ രണ്ട് സേനാതാവളങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ലക്ഷദ്വീപിൽ എയർ ബേസുകൾ ഉൾപ്പെടെയുള്ള നാവിക താവളങ്ങളാണ് ഇന്ത്യ നിർമിക്കുക. നാവിക താവളമായ ഐഎൻഎസ് ജടായു മാർച്ച് നാലിനോ അഞ്ചിനോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള പതിനഞ്ചോളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തിലാണ് രാജ്‌നാഥ് സിംഗ് മിനിക്കോയ് ദ്വീപുകളിൽ എത്തുക. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യ ഇതിനകം തന്നെ സേനാ ശേഷി വികസിപ്പിച്ചിരുന്നു.



ഇതിനിടെയാണ് ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകൾ നവീകരിക്കാനുള്ള നീക്കം ആരംഭിച്ചത്. പ്രദേശത്തെ വികസനത്തിനൊപ്പം ദ്വീപുകളിലെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പദ്ധതികൾ സഹായമാകും. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യൻ പദ്ധതികൾ.സേനാ കമാൻഡർമാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരും. രണ്ടാം ഘട്ടയോഗം മാർച്ച് ആറിനും ഏഴിനും നടക്കും. മിനിക്കോയ് ദ്വീപിൽ പുതിയ എയർ സ്ട്രിപ് നിർമിക്കാനും തീരുമാനമായി. അഗത്തി ദ്വീപിലെ നിലവിലെ എയർ സ്ട്രിപ്പ് നവീകരിക്കും. ഇന്ത്യയുമായി ബന്ധം തകർന്ന മാലിദ്വീപിൽ നിന്ന് 524 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപുകൾ എന്ന പ്രത്യേകതയുമുണ്ട്.



നാവിക താവളമായ ഐഎൻഎസ് ജടായു മാർച്ച് നാലിനോ അഞ്ചിനോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള പതിനഞ്ചോളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തിലാണ് രാജ്‌നാഥ് സിംഗ് മിനിക്കോയ് ദ്വീപുകളിൽ എത്തുക. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യ ഇതിനകം തന്നെ സേനാ ശേഷി വികസിപ്പിച്ചിരുന്നു. ഇതിനിടെയാണ് ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകൾ നവീകരിക്കാനുള്ള നീക്കം ആരംഭിച്ചത്. പ്രദേശത്തെ വികസനത്തിനൊപ്പം ദ്വീപുകളിലെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പദ്ധതികൾ സഹായമാകും. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യൻ പദ്ധതികൾ.സേനാ കമാൻഡർമാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരും. 

Find Out More:

Related Articles: