നാലുദിവസം മദ്യം ലഭിക്കില്ല, ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണർ!

Divya John
 നാലുദിവസം മദ്യം ലഭിക്കില്ല, ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണർ! കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ തുടർന്നാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെഎ ദയാനന്ദാണ് നാല് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയത്. വാലൻ്റൈൻസ് ദിനമായ ഇന്ന് മുതൽ ബെംഗളൂരുവിൽ നാല് ദിവസത്തെ മദ്യനിരോധനം. വാലൻ്റൈൻസ് ദിനത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയതിനെതിരെ ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വർ ട്രേഡേഴ്‌സ് അസോസിയേഷൻ (ബിസിഡിഎൽടിഎ) രംഗത്തുവന്നിരുന്നു. നാല് ദിവസം ഡ്രൈ ഡേ ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ചെയ്തിരുന്നു.




 ബെംഗളൂരു നഗരത്തിലെ 3,700 ലധികം മദ്യ വിൽപ്പന ശാലകളെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്നും എക്സൈസ് തീരുവ ഇനത്തിൽ സംസ്ഥാനത്തിന് ഏകദേശം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. 16,000 വോട്ടർമാരാണുള്ളതെന്നും ഇവർ വിദ്യാസമ്പന്നരും ബുദ്ധിയുള്ളവരുമാണെന്നും ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) പറഞ്ഞു. വ്യവസായത്തിൻ്റെ നിലനിൽപ്പിന് ബന്ധപ്പെട്ടവർ തീരുമാനം കൈക്കൊള്ളണമെന്ന് അസോസിയേഷൻ അവകാശപ്പെട്ടു. വോട്ടെണ്ണൽ ദിവസമായ ഫെബ്രുവരി ഇരുപതിനും മദ്യനിരോധനം ബാധകമായിരിക്കും. വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ആറുമുതൽ അർധരാത്രിവരെയാണ് നിരോധനം.



സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് സമയത്ത് നഗരത്തിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനുമാണ് മദ്യം നിരോധിച്ചിരിക്കുന്നത്. ബെംഗളൂരു മുഴുവൻ നിരോധനമുണ്ടാകും. ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചുമണി മുതൽ ഫെബ്രുവരി 17 രാവിലെ ആറുമണിവരെ മദ്യവിൽപ്പന പാടില്ലെന്നാണ് നിർദേശ. ബാറുകളും മദ്യവിൽപ്പന ശാലകളും ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കും. പോലീസ് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്.



വാലൻ്റൈൻസ് ദിനത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയതിനെതിരെ ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് ലിക്വർ ട്രേഡേഴ്‌സ് അസോസിയേഷൻ (ബിസിഡിഎൽടിഎ) രംഗത്തുവന്നിരുന്നു. നാല് ദിവസം ഡ്രൈ ഡേ ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ചെയ്തിരുന്നു.
 ബെംഗളൂരു നഗരത്തിലെ 3,700 ലധികം മദ്യ വിൽപ്പന ശാലകളെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്നും എക്സൈസ് തീരുവ ഇനത്തിൽ സംസ്ഥാനത്തിന് ഏകദേശം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. 16,000 വോട്ടർമാരാണുള്ളതെന്നും ഇവർ വിദ്യാസമ്പന്നരും ബുദ്ധിയുള്ളവരുമാണെന്നും ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) പറഞ്ഞു. വ്യവസായത്തിൻ്റെ നിലനിൽപ്പിന് ബന്ധപ്പെട്ടവർ തീരുമാനം കൈക്കൊള്ളണമെന്ന് അസോസിയേഷൻ അവകാശപ്പെട്ടു. 

Find Out More:

Related Articles: