കൂളിങ് ​ഗ്ലാസും, മോദി ടാഗും ധരിച്ച് സുരേഷ് ഗോപി അബുദാബിയിൽ!

Divya John
 കൂളിങ് ഗ്ലാസും, മോദി ടാഗും ധരിച്ച് സുരേഷ് ഗോപി അബുദാബിയിൽ! പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ പ്രവാസികൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വലിയ ഒരുക്കങ്ങൾ ആണ് നടത്തിയത്. അതിന്റെ ഇടയിൽ ആണ് ഇന്ത്യൻ ജനതയ്‌ക്കൊപ്പം സുരേഷ് ഗോപിയും എത്തിയത്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. അബുദാബിയിൽ നടക്കുന്ന അഹ്‌ലൻ മോദി സമ്മേളത്തിൽ പങ്കെടുക്കാൻ വേണ്ടി 35 000ത്തിൽ കൂടുതൽ പേർ ആണ് കഴിഞ്ഞ ദിവസം എത്തിയത്.  അഹ്ലൻ മോദി പരിഹാടിക്ക് വലിയ സ്വീകാര്യതയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. പ്രത്യേകം അവതരിപ്പിച്ച കലാപ്രകടനങ്ങളിൽ കേരളത്തിൽ നിന്നുള്ളവരും പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു.അത്യപൂർവ ദൃശ്യവിരുന്നാണ് പരിപാടി കാണൻ വേണ്ടി എത്തിയവർക്ക് ലഭിച്ചത്.



 യുഎഇയിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമം ആണ് കഴിഞ്ഞ ദിവസം നടന്നത്. യുഎഇയുടെയും ഇന്ത്യയുടെയും പതാക വഹിച്ച് രണ്ടു കുട്ടികൾ സ്റ്റേഡിയത്തെ വലം വെച്ചു. മോദി വേദിയിൽ ഇരുന്ന പരിപാടി വീക്ഷിച്ചു. സാധാരണക്കാരനായി അഹ്‌ലൻ മോദി ടാഗ് കയ്യിൽ ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് ഇരിക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഭാരതം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു’ എന്ന് മലയാളത്തിൽ പറഞ്ഞാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. തമിഴ്, തെലുങ്ക്, സംസ്കൃത ഭാഷകളിലും അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. 



പ്രധാനമന്ത്രി മോദി സുരേഷ് ഗോപിയുടെ മകളുട വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിൻരെ വിവാഹത്തിനാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ പ്രവാസികൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വലിയ ഒരുക്കങ്ങൾ ആണ് നടത്തിയത്. അതിന്റെ ഇടയിൽ ആണ് ഇന്ത്യൻ ജനതയ്‌ക്കൊപ്പം സുരേഷ് ഗോപിയും എത്തിയത്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. അബുദാബിയിൽ നടക്കുന്ന അഹ്‌ലൻ മോദി സമ്മേളത്തിൽ പങ്കെടുക്കാൻ വേണ്ടി 35 000ത്തിൽ കൂടുതൽ പേർ ആണ് കഴിഞ്ഞ ദിവസം എത്തിയത്.  

Find Out More:

Related Articles: