റിപ്പബ്ലിക് ദിനത്തിന് ഒരു ചരിത്രമുണ്ട്!

Divya John
 റിപ്പബ്ലിക് ദിനത്തിന് ഒരു ചരിത്രമുണ്ട്! എല്ലാ വർഷത്തെയും പോലെ തന്നെ ജനുവരി 26ന് സന്തോഷത്തോടെയും ഉത്സാഹത്തോടെയും റിപ്പബ്ലിക് ദിനം നമ്മൾ ആഘോഷിക്കും. 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്നത്. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. തുടർന്നാണ് എല്ലാ ജനുവരി 26നും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിൻ്റെ പ്രവർത്തനത്തെ മുന്നോട്ട് നയിക്കാനാകുന്ന ഒരു ഭരണഘടന ഇല്ലെന്ന കുറവ് നികത്താനാണ് ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്ക് രൂപം നൽകിയത്. തുടർന്ന് ഏകദേശം മൂന്നുവർഷത്തിന് ശേഷം ഭരണഘടന നിലവിൽ വന്നു. ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോടെ ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാക്കി തീർന്നു.



ഒരു രാഷ്ട്രമെന്ന നിലയിലും നാഗരികതയെന്ന നിലയിലും നാം എത്രത്തോളം എത്തിയിരിക്കുന്നു എന്നതിന്റെ ദൈനംദിന ഓർമ്മപ്പെടുത്തലാണ് നമ്മുടെ ഭരണഘടന. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു ഭരണഘടനാപരമായ രാജവാഴ്ചയിൽ നിന്ന് ഒരു റിപ്പബ്ലിക്കിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നത് കൂടിയാണ് റിപ്പബ്ലിക് ദിനമെന്ന ചരിത്രദിനം. നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയോടുള്ള നമ്മുടെ ശക്തമായ പ്രതിബദ്ധത കാണിക്കുന്ന ദിനമാണ് റിപ്പബ്ലിക് ദിനം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണഘടന എല്ലാ നിയമങ്ങളുടെയും അധിപനാണ്. റിപ്പബ്ലിക് ദിനം ഓരോ ഇന്ത്യൻ പൗരൻ്റെയും ഹൃദയത്തിലും രാജ്യസ്നേഹവും അഭിമാനവും നിറയ്ക്കുന്നു. ഇന്ത്യൻ രാഷ്ട്രപതി രാജ്പഥിൽ ദേശീയ പതാക ഉയർത്തുന്നതോടെ സൈനിക ശക്തി വിളിച്ചോതുന്ന സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും ആരംഭിക്കും.



 വിവിധ സൈനിക വിഭാഗത്തിൻ്റെ പരേഡിനൊപ്പം നാടോടി നൃത്തങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവ ചടങ്ങിന്റെ ഭംഗി വർധിപ്പിക്കും. ഈ ആഘോഷവേളയിൽ ദേശീയ പതാക ഉയർത്തുന്നതും ദേശീയ ഗാനം ആലപിക്കുന്നതും ദേശഭക്തിക്കൊപ്പം ജനങ്ങളും രാജ്യവും തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാക്കുന്നതുമാണ്. ജനുവരി 29ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഔദ്യോഗിക സമാപനം കുറിക്കും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെ ദിവസമാണ് റിപ്പബ്ലിക് ദിനം. രാജ്യത്തിൻ്റെ വൈവിധ്യത്തിന്റെയും ഏകത്വത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ആഘോഷങ്ങൾ ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയുടെയും പൈതൃകത്തിന്റെയും തെളിവാണ്. സൈനിക പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനമുണ്ടാക്കുന്നതാണ്.




ഇന്ത്യൻ രാഷ്ട്രപതി രാജ്പഥിൽ ദേശീയ പതാക ഉയർത്തുന്നതോടെ സൈനിക ശക്തി വിളിച്ചോതുന്ന സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും ആരംഭിക്കും. വിവിധ സൈനിക വിഭാഗത്തിൻ്റെ പരേഡിനൊപ്പം നാടോടി നൃത്തങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവ ചടങ്ങിന്റെ ഭംഗി വർധിപ്പിക്കും. ഈ ആഘോഷവേളയിൽ ദേശീയ പതാക ഉയർത്തുന്നതും ദേശീയ ഗാനം ആലപിക്കുന്നതും ദേശഭക്തിക്കൊപ്പം ജനങ്ങളും രാജ്യവും തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാക്കുന്നതുമാണ്. ജനുവരി 29ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഔദ്യോഗിക സമാപനം കുറിക്കും.

Find Out More:

Related Articles: