ഉദയനിധി ഉപമുഖ്യമന്ത്രിയാകുമോ? തമിഴ്നാടിൻ്റെ ശ്രദ്ധ സേലത്തേക്ക്!

Divya John
 ഉദയനിധി ഉപമുഖ്യമന്ത്രിയാകുമോ? തമിഴ്നാടിൻ്റെ ശ്രദ്ധ സേലത്തേക്ക്! സമ്മേളനം മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. 'സംസ്ഥാന അവകാശങ്ങൾ വീണ്ടെടുക്കൽ' എന്നതാണ് യുവജന സമ്മേളനത്തിന്റെ വിഷയം. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെ ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കി സംസ്ഥാനത്തിന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡിഎംകെയുടെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ - കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. 



ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഉച്ചയ്ക്ക് ശേഷം പ്രമേയങ്ങൾ പരിഗണിക്കും. വൈകിട്ട് ആറിനുശേഷം സമാപന സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ അഞ്ചുലക്ഷം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സേലം - ആറ്റൂർ ദേശീയപാതയിൽ ഗതാഗതം നിയന്ത്രണങ്ങളുണ്ട്. പ്രദേശത്തും സമ്മേളന വേദിക്ക് സമീപത്തുമായി സുരക്ഷയ്ക്കായി 5,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.അതേസമയം, ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി എംകെ സ്റ്റാലിൻ രംഗത്തുവന്നിരുന്നു. സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്. 



സംസ്ഥാന അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതായിരിക്കും സമ്മേളനത്തിന്റെ ലക്ഷ്യം. ഇതിനെ എതിർക്കുന്നവർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള യുവാക്കൾ സേലം സമ്മേളനത്തിന് തയാറെടുക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നത്. എൻ്റെ ആരോഗ്യത്തെക്കുറിച്ച് പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടുവെന്ന് പൊങ്കൽ ആശംസകൾ നൽകുന്നതിനിടെ മുഖ്യമന്തി സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് സേലം. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സേലത്തെ 11 മണ്ഡലങ്ങളിൽ 10ലും എഐഎഡിഎംകെ വിജയിച്ചിരുന്നു.



  ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ യുവജനങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യവും ഡിഎംകെ യുവജന വിഭാഗം സമ്മേളനത്തിനുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കി സംസ്ഥാനത്തിന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡിഎംകെയുടെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ - കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഉച്ചയ്ക്ക് ശേഷം പ്രമേയങ്ങൾ പരിഗണിക്കും. വൈകിട്ട് ആറിനുശേഷം സമാപന സമ്മേളനം ആരംഭിക്കും.

Find Out More:

Related Articles: