ജിഎസ്ഐ ഭൗമ-രസതന്ത്ര ഭൂപട വിവരശേഖരണത്തെ അഭിനന്ദിച്ച് വ്യവസായ മന്ത്രി!

Divya John
 ജിഎസ്ഐ ഭൗമ-രസതന്ത്ര ഭൂപട വിവരശേഖരണത്തെ അഭിനന്ദിച്ച് വ്യവസായ മന്ത്രി! പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ വിവരങ്ങൾ ഏറെ സഹായകമാകും. നാഷണൽ ജിയോകെമിക്കൽ മാപ്പിംഗിലൂടെയാണ് ജിഎസ്ഐ വിപുലമായ വിവരശേഖരണം നടത്തിയിരിക്കുന്നത്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവര ശേഖരണത്തെ അഭിനന്ദിച്ച് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. തിരുവനന്തപുരം: ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ ) തയ്യാറാക്കിയ ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങൾ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാണെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സുതാര്യമായ പ്രവർത്തനങ്ങൾക്ക് പുത്തൻ സാങ്കേതി വിദ്യ പ്രയോജനപ്പെുടുത്തും. നാഷണൽ ജിയോകെമിക്കൽ മാപ്പിംഗിലൂടെ വിപുലമായ വിവരശേഖരണം നടത്തിയതിന് ജി.എസ്.ഐ യെ മന്ത്രി അഭിനന്ദിച്ചു.



ഈ വിവരങ്ങൾ ഖനന- ധാതു പര്യവേക്ഷണ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ഐ കേരള യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിവരങ്ങൾ ഖനന-ധാതു പര്യവേക്ഷണ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ഐ കേരള യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.എസ്.ഐ അഡീഷണൽ ഡയറക്ടർ ജനറലും ദക്ഷിണ മേഖലാ മേധാവിയുമായ സി.എച്ച.വെങ്കിടേശ്വര റാവു, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി ജയപ്രസാദ്. ജിഎസ്ഐ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. വി അമ്പിളി എന്നിവർ സംസാരിച്ചു. ധാതുപര്യവേക്ഷണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ഡാറ്റാ ഉപയോഗത്തെ കുറിച്ചുമായിരുന്നു ഏകദിന ശില്പശാല. ദശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ ബഹു ഉപയോഗവും ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരമടങ്ങിയ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചും ശില്പശാല ചർച്ച ചെയ്തു.



കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന ശില്പശാല ജി.എസ്.ഐ വർഷങ്ങളായി ശേഖരിച്ച ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ (നാഷണൽ ജിയോകെമിക്കൽ മാപ്പിംഗ് -എൻ.ജി.സി.എം) ഉപയോഗം സംബന്ധിച്ച ബോധവത്ക്കരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു. ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരം (നാഷണൽ ജിയോ സയൻസ് ഡാറ്റാ റിപ്പോസിറ്ററി- എൻ.ജി.ഡി.ആർ) അടങ്ങിയ പോർട്ടലിലെ (https://geodataindia.gov.in) വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും ശില്പശാല വിശദീകരിച്ചു. 2001 മുതൽ ജി.എസ്.ഐ രാജ്യത്തിന്റെ സമഗ്ര ഭൗമ-രസതന്ത്ര ഭൂപടം തയ്യാറാക്കുന്ന യജ്ഞത്തിലാണ്. ഓക്‌സൈഡുകൾ, ട്രേസ് എലമെന്റ്‌സ് , അപൂർവ ഭൂമി മൂലകങ്ങൾ തുടങ്ങിയ രാസ ഘടകങ്ങൾ അടയാളപ്പെടുത്തിയ രാജ്യത്തിനൊന്നാകെ ബാധകമായ ഒരു ഭൗമരസതന്ത്ര- ഭൂപടം 2024 മാർച്ചോടെ പൂർത്തിയാവുകയാണ്.



 2023 ഡിസംബറിൽ സജജമാക്കിയ കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ മുൻനിര പരിപാടിയായ എൻ.ജി.ഡി.ആർ, സ്ഥലസംബന്ധിയായ വിവരങ്ങൾ ലഭിക്കുന്നതിനും പങ്കിടുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ഒരു സമഗ്ര ഇന്റർനെറ്റ് അധിഷ്ടിത വേദിയാണ്. ജി.എസ്.ഐ യുടെ എൻ.ജി.സി.എം പദ്ധതി, എൻ.ജി.സി.എം ഡാറ്റാ കൈകാര്യം ചെയ്യൽ, ജി.എസ്.ഐ യുടെ 'ഭൂകോശ്' പോർട്ടലിൽ നിന്ന് എൻ.ജി.സി.എം ഡാറ്റാ ലഭ്യമാക്കലും പ്രയോഗവും , എൻ.ജി.ഡി.ആർ പോർട്ടലും ഡാറ്റാ ലഭ്യതയും തുടങ്ങിയ വിഷയ

Find Out More:

Related Articles: