മഹാരാജാസ് കോളേജ് അടച്ചതിന് പിന്നാലെ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം!

Divya John
 മഹാരാജാസ് കോളേജ് അടച്ചതിന് പിന്നാലെ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം! കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിൻസിപ്പാളിനെ സ്ഥലംമാറ്റിയുള്ള നടപടി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വിഎസ് ജോയിയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്.  സംഭവത്തിൽ കെഎസ്‍യു, ഫ്രറ്റേണിറ്റി പ്രവ‍ത്തകരായ 15 പേ‍ർക്കെതിരെ എറണാകുളം പോലീസ് കേസെടുത്തിരുന്നു. 

വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് ഇവ‍ർക്കെതിരെ ചുമത്തിയിരുന്നത്. കോളേജിലെ ഭിന്നശേഷിക്കാരനായ അറബിക് അധ്യാപകനെ ഫ്രറ്റേണിറ്റി പ്രവർത്തകനായ വിദ്യാ‍ർഥി ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. കോളേജിലെ അസി. പ്രൊഫസറും കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെഎം നിസാമുദ്ദീനാണ് മ‍ർദനമേറ്റത്. അധ്യാപകൻ്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥി കാസർകോട് മഞ്ചേശ്വരം സ്വദേശി പിഎ അബ്ദുൽ നാസറി (21) ന് കുത്തേറ്റിരുന്നു. ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുത്തേറ്റ നാസർ അബ്ദുൾ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. 

അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കിയത്. കേസിൽ മൂന്നാം വർഷം ഇംഗ്ലീഷ് വിദ്യാർഥിയായ അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. എട്ടാം പ്രതിയായ കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിലായിട്ടുണ്ട്. എൻവയോൺമെൻ്റൽ കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിയാണ് ഇജിലാൽ. കേസിലെ രണ്ടാം പ്രതി ബിലാൽ, ഏഴാം പ്രതി അമൽ ടോമി എന്നിവർക്കുനേരെ ആക്രമണമുണ്ടായതായി പരാതിപ്പെട്ടിരുന്നു. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിൻസിപ്പാളിനെ സ്ഥലംമാറ്റിയുള്ള നടപടി.

 വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് ഇവ‍ർക്കെതിരെ ചുമത്തിയിരുന്നത്. കോളേജിലെ ഭിന്നശേഷിക്കാരനായ അറബിക് അധ്യാപകനെ ഫ്രറ്റേണിറ്റി പ്രവർത്തകനായ വിദ്യാ‍ർഥി ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. കോളേജിലെ അസി. പ്രൊഫസറും കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെഎം നിസാമുദ്ദീനാണ് മ‍ർദനമേറ്റത്. അധ്യാപകൻ്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥി കാസർകോട് മഞ്ചേശ്വരം സ്വദേശി പിഎ അബ്ദുൽ നാസറി (21) ന് കുത്തേറ്റിരുന്നു. ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുത്തേറ്റ നാസർ അബ്ദുൾ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്.

Find Out More:

Related Articles: