സബർബൻ സ്വപ്നങ്ങളുമായി കേരളത്തിലെ മലപ്പുറവും നെടുമങ്ങാടും കൊടുങ്ങല്ലൂരും!

Divya John
സബർബൻ സ്വപ്നങ്ങളുമായി കേരളത്തിലെ മലപ്പുറവും നെടുമങ്ങാടും കൊടുങ്ങല്ലൂരും! കേരളം പ്രതീക്ഷയോടെ കാക്കുന്ന ഒന്നാണ് പിഎം ഗതിശക്തി പ്രകാരം, ജനസംഖ്യാടിസ്ഥാനത്തിൽ ചെറുനഗരങ്ങൾക്ക് പാതകളും ട്രെയിനുകളും അനുവദിക്കുന്ന പദ്ധതി. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് തടസ്സം നിന്നതോടെ കേന്ദ്രത്തിനു മേൽ പുതിയ റെയിൽ പദ്ധതികൾക്കു വേണ്ടിയുള്ള സമ്മർദ്ദവും ഏറുന്നുണ്ട്. കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉയർന്ന ഇടത്തരക്കാർക്കും സമ്പന്നർക്കും മാത്രമേ ഉപയോഗപ്പെടുന്നുള്ളൂ എന്നതും ഇതോടു കൂട്ടിവായിക്കണം. പ്രധാന നഗരങ്ങളിൽ നിന്ന് 5 കിലോമീറ്ററെങ്കിലും അകലെയുള്ളതും, അര ലക്ഷത്തിലേറെ ജനസംഖ്യയുള്ളതുമായ ടയർ 2 നഗരങ്ങളിലേക്ക് റെയിൽപ്പാതകൾ പണിയുന്നത് പിഎം ഗതിശക്തി പദ്ധതിയുടെ പല ലക്ഷ്യങ്ങളിലൊന്നാണ്. കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക് സബർബൻ ട്രെയിനുകളെത്തുമോ? 2009ലാണ് സബർബൻ ട്രെയിനുകളെക്കുറിച്ചുള്ള ചർച്ച കേരളത്തിൽ തുടങ്ങുന്നത്.



 അതിവേഗ പാതയും സബർബൻ റെയിൽ ശൃംഖലയും നിർമ്മിക്കാനായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ രൂപീകരിക്കുമെന്ന് കേരളാ ബജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ പദ്ധതി ഇതിനു പിന്നാലെ ഉയർന്നുവന്നു. സാധാരണ സബർബൻ ട്രെയിനുകളുടെ ശൈലിയിലല്ല ഈ പാതയിൽ ഓട്ടം വിഭാവനം ചെയ്തത്. തിരക്കേറിയ രാവിലെയും വൈകീട്ടും ട്രെയിനുകൾ ഓടും. (വൻ നഗരങ്ങളിലെപ്പോലെ ഓരോ അഞ്ചുമിനിറ്റിനും ഓടുന്ന തരത്തിലുള്ള സബർബനുകളല്ല ഇത്തരം പാതകളിൽ വരിക). എന്നാൽ ഈ പദ്ധതി എവിടെയുമെത്തിയിട്ടില്ല ഇതുവരെ. ഡിഎംആർസിയുടെ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നെന്നാണ് ഇ ശ്രീധരൻ പറയുന്നത്. കേരളത്തിൽ സബർബൻ റെയിലുകൾക്ക് സാധ്യതയുള്ള നിരവധി മേഖലകൾ ഇനിയുമുണ്ട്. അഴീക്കൽ തുറമുഖത്തിന്റെ പുതുക്കൽ നടന്നുവരികയാണ്. ഇവിടെ തിരക്കേറുമെന്നു തന്നെയാണ് കരുതേണ്ടത്.



ഈ തുറമുഖത്തിലേക്കും ഒരു പാത നിർമ്മിക്കാവുന്നതാണ്. മട്ടന്നൂരാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ചെറുനഗരം. എന്നാൽ നിലവിലെ മാനദണ്ഡപ്രകാരമുള്ള ജനസംഖ്യ ഈ നഗരത്തിലില്ല. എങ്കിലും പുതിയ സെൻസസ് റിപ്പോർട്ട് വന്നാൽ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നാണ് കരുതേണ്ടത്. വിമാനത്താവളം സ്ഥിതി ചെയ്യുന്നത് സാധ്യത വർധിപ്പിക്കുന്നുണ്ട്. എറണാകുളം ഹൈക്കോർട്ട്‌ ജംഗ്‌ഷനടുത്തുള്ള പഴയ റെയിൽവെ സ്റ്റേഷൻ പുതുക്കി അത് സബർബൻ സ്റ്റേഷനാക്കി മാറ്റി തെക്കോട്ടും വടക്കോട്ടും സബർബൻ ട്രെയിനുകൾ ഓടിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് 2014ൽ നിർദ്ദേശിച്ചിരുന്നു. കൊച്ചി– ആലപ്പുഴ, കൊച്ചി– കോട്ടയം, കൊച്ചി– തൃശൂർ എന്നിങ്ങനെ സബർബൻ ട്രെയിനുകൾ ഓടിക്കാനാകും. നിലമ്പൂർ– ഫറോക്ക്, ഇടപ്പള്ളി – ഗുരുവായൂർ, തിരുവനന്തപുരം – പുനലൂർ തുടങ്ങിയ പാതകളും കടലാസിലുണ്ട്. ഈ പദ്ധതികളോട് കേന്ദ്ര സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ സംശയങ്ങളുയരാം. എന്നാൽ റെയിൽവേക്ക് ലാഭകരമായ പദ്ധതികളോട് അത്രയെളുപ്പം മുഖം തിരിക്കാനാകില്ലായെന്നതും കാണണം. കെ റെയിൽ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ പറഞ്ഞത് ഓർക്കുക.



കേരളത്തിൽ രണ്ട് വന്ദേ ഭാരത് ഓടുന്നതും, പുതിയ റൂട്ടുകളിൽ വരുമെന്ന് കേൾക്കുന്നതുമെല്ലാം ഓർക്കുക. എല്ലാം കേരളത്തിലെ ഉയർന്ന സാധ്യതകളെയാണ് കാണിക്കുന്നത്. കേരളത്തിലെ ചെറുനഗരങ്ങൾക്കും സബർബൻ പോലുള്ള പദ്ധതികളെ ഉൾക്കൊള്ളാനുള്ള സാമ്പത്തികശേഷിയുണ്ട്. കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക് സബർബൻ ട്രെയിനുകളെത്തുമോ? കേരളം പ്രതീക്ഷയോടെ കാക്കുന്ന ഒന്നാണ് പിഎം ഗതിശക്തി പ്രകാരം, ജനസംഖ്യാടിസ്ഥാനത്തിൽ ചെറുനഗരങ്ങൾക്ക് പാതകളും ട്രെയിനുകളും അനുവദിക്കുന്ന പദ്ധതി. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് തടസ്സം നിന്നതോടെ കേന്ദ്രത്തിനു മേൽ പുതിയ റെയിൽ പദ്ധതികൾക്കു വേണ്ടിയുള്ള സമ്മർദ്ദവും ഏറുന്നുണ്ട്. കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉയർന്ന ഇടത്തരക്കാർക്കും സമ്പന്നർക്കും മാത്രമേ ഉപയോഗപ്പെടുന്നുള്ളൂ എന്നതും ഇതോടു കൂട്ടിവായിക്കണം.

Find Out More:

Related Articles: