സ്വകാര്യ സർവകലാശാലകൾ നടപ്പാക്കുന്നതിനുള്ള ബില്ലുകൾ സർക്കാരിൻറെ പരിഗണനയിലെന്നു മുഖ്യമന്ത്രി!

Divya John
 സ്വകാര്യ സർവകലാശാലകൾ നടപ്പാക്കുന്നതിനുള്ള ബില്ലുകൾ സർക്കാരിൻറെ പരിഗണനയിലെന്നു മുഖ്യമന്ത്രി! തൃശൂരിലെ നവകേരള സദസ്സ് പ്രഭാത യോഗത്തിൽ ഇസാഫ് എംഡിയും സിഇഒ യുമായ പോൾ കെ തോമസിൻറെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. : സ്വകാര്യ സർവകലാശാലകൾ നടപ്പാക്കുന്നതിനുള്ള ബില്ലുകൾ സർക്കാരിൻറെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും തൊഴിൽ ചട്ടങ്ങളിലടക്കമുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്നുമുള്ള ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. നിലവിലെ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെ ഇത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായുള്ള ചർച്ചകളിലേക്കു സർക്കാർ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



തോട്ടങ്ങളിൽ ഫലകൃഷി അടക്കമുള്ളവയ്ക്ക് ഉപയോഗിക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യവും നവകേരള സദസ്സ് പ്രഭാതയോഗത്തിൽ ഉയർന്നുവന്നു. പ്ലാൻറേഷൻറെ സ്വഭാവം മാറുന്നതിൽ മേഖലയിൽ വലിയ ആശങ്കയാണുളളതെന്നും ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കാൻ സർക്കാരിനു നീക്കമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ചെയർമാൻ സയ്യീദ് ഫസൽ തങ്ങൾ ഉന്നയിച്ച പ്രശ്‌നത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്‌റ്റേഷൻ പരിസരത്തുകിടക്കുന്ന പഴയ വാഹനങ്ങൾ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


തൃശൂർ റൗണ്ട് കൂടുതൽ മനോഹരമാക്കുന്നതിന് സർക്കാർ പിന്തുണ നൽകും. പെരിങ്ങാട് പുഴയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം സംരക്ഷിതവനമാക്കാനുള്ള നടപടിയെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. പഴയ രീതിയിൽ സർവകലാശാലകളും അഫിലിയേറ്റഡ് കോളജുകളും എന്ന നിലയിലായിരിക്കില്ല കാര്യങ്ങൾ. സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി കാര്യങ്ങൾ നിർവഹിക്കാനാകുന്ന സ്ഥാപനങ്ങൾ സജ്ജമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും തൊഴിൽ ചട്ടങ്ങളിലടക്കമുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്നുമുള്ള ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. നിലവിലെ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെ ഇത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായുള്ള ചർച്ചകളിലേക്കു സർക്കാർ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തോട്ടങ്ങളിൽ ഫലകൃഷി അടക്കമുള്ളവയ്ക്ക് ഉപയോഗിക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യവും നവകേരള സദസ്സ് പ്രഭാതയോഗത്തിൽ ഉയർന്നുവന്നു. പ്ലാൻറേഷൻറെ സ്വഭാവം മാറുന്നതിൽ മേഖലയിൽ വലിയ ആശങ്കയാണുളളതെന്നും ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Find Out More:

Related Articles: