ചന്ദ്രയാൻ ദൗത്യവും, ട്രെൻഡിങ്ങിൽ പ്രകാശ് രാജിന്റെ അറസ്റ്റും! കഴിഞ്ഞ ദിവസം വിവാദ കാർട്ടൂൺ പങ്കുവച്ചതിന് ശേഷം നടനെതിരെ ബാഗൽകോട്ടെ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'അറസ്റ്റ് പ്രകാശ് രാജ്' എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങ് ആയത്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പോസ്റ്റിട്ട നടൻ പ്രകാശ് രാജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം 'എക്സിൽ' (മുൻ ട്വിറ്ററിൽ) ട്രെൻഡിങ്ങാകുന്നു. ചന്ദ്രയാൻ പദ്ധതി വിജയിക്കുന്നതിന് മുൻപായാണ് പ്രകാശ് രാജ് ഇസ്രോയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടത്. ലുങ്കിയുടുത്ത് ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ചന്ദ്രയാൻ 3 പകർത്തിയ ആദ്യ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടത്.
ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അന്ധമായ എതിർപ്പിന്റേയും പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയെ പരിഹസിക്കുന്നത് ശരിയല്ലെന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെ തന്ന ന്യായീകരണവുമായി പ്രകാശ് രാജ് രംഗത്തുവന്നു. ട്വീറ്റ് ഒരു തമാശയായിരുന്നുവെന്നും 'ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവിൽപ്പനക്കാരനെയാണ് ആഘോഷിച്ചത്. വിമർശകർ ഏത് ചായവിൽപ്പനക്കാരനെയാണ് കണ്ടത്' - എന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെയാണ് പരാതിയുമായി സംഘടനകൾ പോലീസിനെ സമീപിച്ചത്. പദ്ധതി വിജയമായതോടെയാണ് സമൂഹമാധ്യമങ്ങളിൽ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ടാഗ് ട്രെൻഡിങ്ങായത്. താൻ ആക്ഷേപഹാസ്യമാണ് ഉദ്ദേശിച്ചത് എന്നുള്ള വിശദീകരണം അദ്ദേഹം നൽകിയെങ്കിലും ട്രോളുകൾക്കും സൈബർ ആക്രമണത്തിനും നടൻ ഇരയായിരുന്നു.
'ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐഎസ്ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി. പ്രപഞ്ചത്തിൻറെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ' പ്രകാശ് രാജ് എക്സിൽ കുറിച്ചു. ഏറ്റവുമൊടുവിൽ, വിമർശനങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ എക്സിൽ ഐഎസ്ആർഒയെ പ്രശംസിച്ച് അദ്ദേഹം രംഗത്തുവന്നു. ട്വീറ്റ് ഒരു തമാശയായിരുന്നുവെന്നും 'ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവിൽപ്പനക്കാരനെയാണ് ആഘോഷിച്ചത്. വിമർശകർ ഏത് ചായവിൽപ്പനക്കാരനെയാണ് കണ്ടത്' - എന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെയാണ് പരാതിയുമായി സംഘടനകൾ പോലീസിനെ സമീപിച്ചത്.
പദ്ധതി വിജയമായതോടെയാണ് സമൂഹമാധ്യമങ്ങളിൽ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ടാഗ് ട്രെൻഡിങ്ങായത്. പദ്ധതി വിജയമായതോടെയാണ് സമൂഹമാധ്യമങ്ങളിൽ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ടാഗ് ട്രെൻഡിങ്ങായത്. താൻ ആക്ഷേപഹാസ്യമാണ് ഉദ്ദേശിച്ചത് എന്നുള്ള വിശദീകരണം അദ്ദേഹം നൽകിയെങ്കിലും ട്രോളുകൾക്കും സൈബർ ആക്രമണത്തിനും നടൻ ഇരയായിരുന്നു.'ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐഎസ്ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി.