30 വർഷം മുമ്പ് ഒരു സാധാരണക്കാരനായി വൈറ്റ് ഹൗസ് കാണാനെത്തി: 94ലെ സന്ദർശനം ഓർത്തെടുത്ത് മോദി!

Divya John
 30 വർഷം മുമ്പ് ഒരു സാധാരണക്കാരനായി വൈറ്റ് ഹൗസ് കാണാനെത്തി: 94ലെ സന്ദർശനം ഓർത്തെടുത്ത് മോദി! അന്ന് വൈറ്റ് ഹൗസ് പുറത്തുനിന്ന് കണ്ട് മടങ്ങി. വൈറ്റ് ഹൗസിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷം മുമ്പ് ഒരു സാധാരണ പൗരനായാണ് താൻ ആദ്യമായി വൈറ്റ് ഹൗസിനു മുന്നിലെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.1994ലാണ് നരേന്ദ്രമോദി ആദ്യമായി വൈറ്റ് ഹൗസിനു മുന്നിലെത്തുന്നത്. അന്ന് കൂടെയുണ്ടായിരുന്നത് ഇന്നത്തെ കേന്ദ്ര ടൂറിസം മന്ത്രിയായ ജി കിഷൻ റെഡ്ഢിയാണ്. അവിടെ നിന്ന് പത്തുവർഷം പിന്നിട്ടപ്പോൾ, യുഎസ് മോദിക്കെതിരെ വിസാ നിരോധനം ഏർപ്പെടുത്തി. 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്നാണ് 2005ൽ ജോർജ്ജ് ബുഷ് സർക്കാർ വിസാ നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനം 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതു വരെ തുടർന്നു.




  പ്രധാനമന്ത്രിയായതിനു ശേഷവും താൻ പലവട്ടം വൈറ്റ് ഹൗസിലെത്തിയിട്ടുണ്ടെന്നും തന്റെ ആദ്യ സ്റ്റേറ്റ് വിസിറ്റിനെത്തിയ പ്രധാനമന്ത്രി വ്യക്തമാക്കി. 2014നു ശേഷം മോദി നടത്തിയ ഓരോ യുഎസ് യാത്രയിലും 1994ലെ വൈറ്റ് ഹൗസ് ചിത്രം വാർത്തയായി മാറി. എന്നാൽ നരേന്ദ്രമോദി ആ യാത്രയെക്കുറിച്ച് കാര്യമായി ഓർമ്മിച്ചത് ഇത്തവണയാണ്. ഇത് ആദ്യത്തെ സ്റ്റേറ്റ് വിസിറ്റാണെന്ന പ്രത്യേകത കൂടിയുണ്ട്. ടൂറിസ്റ്റുകളെപ്പോലെ വൈറ്റ് ഹൗസിനു മുന്നിൽ നിന്ന് മുപ്പതു വർഷം മുമ്പ് ഫോട്ടോയെടുക്കുമ്പോൾ നരേന്ദ്ര മോദി താൻ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ പോലും ഉറപ്പിച്ചൊരു വിശ്വാസത്തിലെത്തിയിരിക്കില്ല. 2001ൽ വളരെ അപ്രതീക്ഷിതമെന്ന് പറയാവുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊടുവിൽ ഡൽഹിയിൽ നിന്ന് പറന്നെത്തി ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തിയതിനു ശേഷം ഒരു പതിറ്റാണ്ടുകൂടി പിന്നിട്ടപ്പോൾ പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹം കയറിച്ചെന്നു. ബിജെപിയിൽത്തന്നെ പലർക്കും അപ്രതീക്ഷിതമായിരുന്നു ആ വളർച്ച.





 ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാക്കളെയെല്ലാം രണ്ടാംനിരയിലേക്ക് തള്ളിമാറ്റി, പുതിയൊരു നേതൃനിര തന്നെ ഡൽഹിയിൽ ബിജെപിക്കുണ്ടായത് ചരിത്രം. 1994ൽ മോദിയുടെ സന്ദർശനം ഒരു സംഘടനയുടെ ക്ഷണപ്രകാരമായിരുന്നു. അമേരിക്കൻ കൗൺസിൽ ഓഫ് യങ് പൊളിറ്റിക്കൽ ലീഡേഴ്സ് എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായാണ് മോദി യുഎസ്സിൽ എത്തിയത്. അന്ന് വൈറ്റ് ഹൗസിനു മുമ്പിൽ നിന്നെടുത്ത ചിത്രം 2014ൽ മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ കിഷൻ റെഡ്ഢി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

Find Out More:

Related Articles: