കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി!

Divya John
 കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി! തെരുവുനായകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് അക്രമകാരികളായ തെരുവുനായകളെ കൊല്ലണമെന്ന നിലപാട് പി.പി ദിവ്യ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് മൃഗ സ്‌നേഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ദിവ്യക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭീഷണി സന്ദേശം ഉണ്ടായിരിക്കുന്നത്. 'ഇവളെ കൊല്ലാനുള്ള ദേഷ്യം വരുന്നു, എന്റെ പിള്ളേരെ വിചാരിച്ച് മാത്രമാണ് ഇവളെ കൊല്ലാത്തത്. അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് ഓഫീസിൽ കയറി കുത്തി കൊന്നേനെ, ശവത്തിനെ, അത്രയ്ക്ക് ദേഷ്യം വരുന്നു' ഇത്തരത്തിലുള്ള രൂക്ഷമായ ഭാഷയിലുള്ള സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വധഭീഷണിയുമായി മൃഗസ്‌നേഹിയുടെ ശബ്ദസന്ദേശം. 





   മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 വയസുള്ള നിഹാലിനെ ക്രൂരമായി തെരുവുനായകൾ കടിച്ചു കൊന്ന സംഭവത്തിനു ശേഷം ഇത്തരത്തിലുള്ള നായകളെ മാനുഷികമായ മാർഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യവുമായി ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇത്തരത്തിൽ മൃഗസ്‌നേഹികളുടെ ഗ്രൂപ്പിൽ പി.പി ദിവ്യയുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തുകയും ദിവ്യയെ വിളിച്ചു പൊങ്കാലയിടുകയെന്നും ആഹ്വാനം ചെയ്ത സന്ദേശമുണ്ടായിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പി.പി ദിവ്യ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്ക് വച്ചിരുന്നു. സമീപ കാലത്ത് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളും പങ്കുവച്ചിരുന്നു. എ.ബി.സി ആക്ട് 2001 നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആനിമൽ ഹസ്ബന്ററി വകുപ്പിനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കത്തയച്ചിരുന്നു. 

 




തെരുവുനായ ശല്യം രൂക്ഷമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നിന്നും ഇതുവരെയായി 39 തെരുവുനായകളെയാണ് പിടികൂടിയത്. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ ചെയ്ത അപേക്ഷ ഇന്ന് പരിഗണിച്ചിരുന്നു.  മുഴപ്പിലങ്ങാട് വാടകയ്ക്ക് വീടുകളെടുത്ത് അവിടെ നായകളെ പാർപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്്. എന്നാൽ ചില മൃഗ സ്‌നേഹികളോട് തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് സഹായമുണ്ടാകുമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ലെന്ന് ദിവ്യ പറഞ്ഞു. തെരുവ് നായ കേസിൽ നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. നിലവിൽ പടിയൂർ എ.ബി.സി സെന്ററിൽ ആകെയുള്ള 50 കൂടുകളിലും തെരുവുനായകളെ പാർപ്പിച്ചിട്ടുണ്ട്.




മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 വയസുള്ള നിഹാലിനെ ക്രൂരമായി തെരുവുനായകൾ കടിച്ചു കൊന്ന സംഭവത്തിനു ശേഷം ഇത്തരത്തിലുള്ള നായകളെ മാനുഷികമായ മാർഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യവുമായി ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇത്തരത്തിൽ മൃഗസ്‌നേഹികളുടെ ഗ്രൂപ്പിൽ പി.പി ദിവ്യയുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തുകയും ദിവ്യയെ വിളിച്ചു പൊങ്കാലയിടുകയെന്നും ആഹ്വാനം ചെയ്ത സന്ദേശമുണ്ടായിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പി.പി ദിവ്യ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്ക് വച്ചിരുന്നു. സമീപ കാലത്ത് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളും പങ്കുവച്ചിരുന്നു. എ.ബി.സി ആക്ട് 2001 നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആനിമൽ ഹസ്ബന്ററി വകുപ്പിനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കത്തയച്ചിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നിന്നും ഇതുവരെയായി 39 തെരുവുനായകളെയാണ് പിടികൂടിയത്.  

Find Out More:

Related Articles: