സർക്കാരിനെതിരായ ജനവികാരം സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പ്രതിഫലിക്കും: വിഡി സതീശൻ!

Divya John
 സർക്കാരിനെതിരായ ജനവികാരം സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പ്രതിഫലിക്കും: വിഡി സതീശൻ! ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസിൻറെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്. തീയിട്ടതിന് ശേഷവും പ്രതി അതേ ട്രെയിനിലാണ് കണ്ണൂരിലെത്തിയത്. ട്രെയിനിലോ റെയിൽവെ സ്‌റ്റേഷനിലോ യാതൊരു പരിശോധനയും നടത്തിയില്ല. പ്രതിയെ പിടകൂടിയതിലും കേരള പോലീസിന് യാതൊരു പങ്കുമില്ല. പ്രതിയെ പോലീസ് കേരളത്തിലെത്തിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലേക്ക് എത്തിക്കുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായി. ഇപ്പോൾ വാർത്ത ചോർന്നതിൻറെ പേരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പോലീസിനുണ്ടായ അനാസ്ഥയിലല്ല, വാർത്ത ചോർന്നതിലാണ് നടപടിയെന്ന് വിഡി സതീശൻ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.



ട്രെയിൻ തീവെപ്പ് കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരക്ഷയില്ലാതെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻറെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമാണ്. എന്നിട്ടും വാർത്ത ആ ചാനല് പോലും റിപ്പോർട്ട് ചെയ്യാത്തത് അദ്ഭുതകരമാണ്. മോദിയുടെ അതേ ശൈലിയാണ് പിണറായി വിജയനും. പോലീസിൻറെ അനാസ്ഥ പുറത്ത് വന്നതിൻറെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ തിരിയുന്നത് ശരിയല്ല. കുറെക്കാലമായി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ രണ്ടു ചേരിയിലാണ്. അതിൻറെ ഭാഗമാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ.  കുറെക്കാലമായി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ രണ്ടു ചേരിയിലാണ്. അതിൻറെ ഭാഗമാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ. സുരക്ഷയില്ലാതെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻറെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.



 ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമാണ്. എന്നിട്ടും വാർത്ത ആ ചാനല് പോലും റിപ്പോർട്ട് ചെയ്യാത്തത് അദ്ഭുതകരമാണ്. മോദിയുടെ അതേ ശൈലിയാണ് പിണറായി വിജയനും. പോലീസിൻറെ അനാസ്ഥ പുറത്ത് വന്നതിൻറെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ തിരിയുന്നത് ശരിയല്ല. ഗുരുതരമായ രണ്ട് അഴിമതി ആരോപണങ്ങളിൽ മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ്. സർക്കാരിൻറെ ഭാഗത്ത് നിന്നും ഒരു വിശദീകരണവുമില്ല. വ്യവസായ സെക്രട്ടറി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞിട്ടും ആഴ്ചകൾ കഴിഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. അഴിമതിയിൽ മുഖ്യമന്ത്രി പങ്കാളിയാണ്. എല്ലാ രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവർ അഴിമതിയിൽ പങ്കാളികളാണ്. അന്വേഷണം നടത്തിയാൽ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷം തയാറാണ്.



പക്ഷെ ഒരു തരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയാറല്ല.അതുകൊണ്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും. അഴിമതിയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങൾ കൂടി പുറത്ത് വരും. കമ്പനിയുമായുള്ള ബന്ധം പുറത്ത് വരുമെന്ന് അറിയാമെന്നതിലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. പ്രസാഡിയോയുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? 46 ശതമാനവും 65 ശതമാനവും കമ്മീഷൻ വാങ്ങുന്ന അഴിമതി സർക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് വളയൽ. ജനജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. 5000 കോടിയോളം നികുതി വർധിപ്പിച്ചു. വെള്ളക്കരവും വൈദ്യുതി ചാർജും വർധിപ്പിച്ചു. വൈദ്യുതി ചാർജ് വീണ്ടും കൂട്ടാൻ പോകുകയാണ്. ഇവിടെ ജനങ്ങൾ ഇരകളും സർക്കാർ വേട്ടക്കാരുമാണ്. ജനവിരുദ്ധ സർക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്നത്. രണ്ട് വർഷം പൂർത്തിയാക്കുന്ന സർക്കാരിനെതിരായ ജനവികാരം സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പ്രതിഫലിക്കും.

Find Out More:

Related Articles: