അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇനി ഹൈക്കോടതിയിലേക്ക്!

Divya John
അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇനി ഹൈക്കോടതിയിലേക്ക്! വിധി നിരാശാജനകമാണെന്നും ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുലിന്റെ അഭിഭാഷകൻ കിരിത് പൻവാല പറഞ്ഞു. അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിലേക്ക്.ഉയർന്ന ധാർമ്മികത പ്രതീക്ഷിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ രാഹുലിൻ്റെ പരാമർശം ഒഴിവാക്കാമായിരുന്നതാണെന്നു കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ടി അധ്യക്ഷനായും എംപിയായും പ്രവർത്തിക്കുന്ന സമയം ആളുകളുടെ മനസിൽ വലിയ സ്വാധീനം ചെലുത്തുന്ന വാക്കുകളിൽ അദ്ദേഹം കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

   മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലാണ് സൂറത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേര തള്ളിയത്. വിചാരണാ കോടതി തന്നോട് പരുഷമായി പെരുമാറി, തൻ്റെ പരാമർശം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഉള്ളതല്ല, കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അരമണിക്കൂറിനകം പരമാവധി ശിക്ഷ വിധിച്ചു എന്നിങ്ങനെയായിരുന്നു രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നത്. കേസിൽ മാപ്പ് പറയാത്ത രാഹുൽ അഹങ്കാരിയാണെന്നും അപ്പീൽ തള്ളമെന്നുമായിരുന്നു പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി കോടതിയിൽ ആവശ്യപ്പെട്ടത്. രാഹുലിൻ്റെ അപ്പീലിൽ ഈ മാസം 13 ന് വാദം കേട്ട ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പറഞ്ഞത്.

  ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കിൽ എംപി സ്ഥാനം നഷ്ടമാകുമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് എട്ടുവർഷം വിലക്കുണ്ടാകുമെന്നുമുള്ള രാഹുലിന്റെ വാദവും കോടതി തള്ളി. അതേസമയം കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വർഷം തടവു ശിക്ഷക്കെതിരായ രാഹുലിന്റെ അപ്പീൽ മെയ് 20 ന് കോടതി പരിഗണിക്കും. പാർട്ടി അധ്യക്ഷനായും എംപിയായും പ്രവർത്തിക്കുന്ന സമയം ആളുകളുടെ മനസിൽ വലിയ സ്വാധീനം ചെലുത്തുന്ന വാക്കുകളിൽ അദ്ദേഹം കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലാണ് സൂറത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേര തള്ളിയത്. വിചാരണാ കോടതി തന്നോട് പരുഷമായി പെരുമാറി, തൻ്റെ പരാമർശം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഉള്ളതല്ല, കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അരമണിക്കൂറിനകം പരമാവധി ശിക്ഷ വിധിച്ചു എന്നിങ്ങനെയായിരുന്നു രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നത്. കേസിൽ മാപ്പ് പറയാത്ത രാഹുൽ അഹങ്കാരിയാണെന്നും അപ്പീൽ തള്ളമെന്നുമായിരുന്നു പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി കോടതിയിൽ ആവശ്യപ്പെട്ടത്. രാഹുലിൻ്റെ അപ്പീലിൽ ഈ മാസം 13 ന് വാദം കേട്ട ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പറഞ്ഞത്.

Find Out More:

Related Articles: