ശിവശങ്കർ അറസ്റ്റിലാകുന്നത് മൂന്നാം വട്ടം; സ്വപ്നയുടെ മൊഴി വഴിത്തിരിവായി! മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വീണ്ടും അറസ്റ്റിൽ. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിലാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർച്ചയായി മൂന്ന് ദിവസങ്ങളായി നടന്ന ചോദ്യം ചെയ്യലിന് ഒടുവിലായി ഇന്നലെ രാത്രി 11.45ന് ശേഷമായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് നടന്നത്. മൂന്നാം തവണയാണ് ഇതോടെ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അതേസമയം ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണിത്. നേരത്തെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത് എന്നീ കേസുകളിലാണ് ഇഡിയെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ, എം ശിവശങ്കർ 98 ദിവസം ജയിൽ വാസവും നടത്തിയിരുന്നു.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്നായിരുന്നു സ്വപ്നയുടെ നിർണായക മൊഴി. യുണീടാക്കിന് കരാർ ലഭിക്കാൻ കോഴ വാങ്ങി എന്നായിരുന്നു കേസ്. പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് വേണ്ടി 4.48 കോടി രൂപ കോഴയായി നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചെയ്യുകയായിരുന്നു. അതിന് പുറമെ, ശിവശങ്കറിനെതിരെ സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്റേയും സരിത്തും നൽകിയ മൊഴികളും തിരിച്ചടിയായിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ഇഡി പറയുന്നത്. തൻ്റെ ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകവും പുറത്തിറക്കിയിരുന്നു. പിന്നീട്, സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി 31നാണ് ശിവശങ്കർ സർവീസിൽ നിന്നും വിരമിച്ചത്. അന്നേ ദിവസം ഹാജരാകുന്നതിന് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പിന്നീട്, സാവകാശം ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസം മാറ്റുകയായിരുന്നു. ലോക്കറിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.
യുണീടാക്കിന് കരാർ ലഭിക്കാൻ കോഴ വാങ്ങി എന്നായിരുന്നു കേസ്. പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് വേണ്ടി 4.48 കോടി രൂപ കോഴയായി നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചെയ്യുകയായിരുന്നു. അതിന് പുറമെ, ശിവശങ്കറിനെതിരെ സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്റേയും സരിത്തും നൽകിയ മൊഴികളും തിരിച്ചടിയായിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ഇഡി പറയുന്നത്. തൻ്റെ ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകവും പുറത്തിറക്കിയിരുന്നു.