ഡൽഹിയിലെ കാലാവസ്ഥ; നക്കാപ്പിച്ച കണ്ട് പോകുന്നവർ കോൺഗ്രസിലില്ലാന്ന് കെ മുരളീധരൻ!

Divya John
 ഡൽഹിയിലെ കാലാവസ്ഥ; നക്കാപ്പിച്ച കണ്ട് പോകുന്നവർ കോൺഗ്രസിലില്ലാന്ന് കെ മുരളീധരൻ! ഡൽഹിയിലെ കാലാവസ്ഥ കെ വി തോമസിന് ഇഷ്ടമാണെന്നും നക്കാപ്പിച്ച കണ്ട് പോകുന്നവരല്ല കോൺഗ്രസിലുള്ളതെന്നും മുരളീധരൻ പറഞ്ഞു. മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ പരിഹസിച്ച് കെ മുരളീധരൻ. "അത് നല്ലതാണ്. ഡൽഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് നല്ല ഇഷ്ടമാണ്. അങ്ങനെ നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോൺഗ്രസിലില്ല. പോകുന്നവരെക്കുറിച്ച് ഞാൻ ആക്ഷേപമൊന്നും പറയുന്നില്ല. പോകുന്നവര് പോയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായ സമാധാനം കിട്ടുമെങ്കിൽ പ്രശ്നമില്ല. ഈ കിട്ടുന്ന പദവിയിലൊന്നും ഒരു കാര്യവുമില്ല.



    കേരള ഹൗസിൽ ഒരു മുറിയുണ്ടാകും. ശമ്പളവും ഉണ്ടാകും. അവിടെ സുഖമായി ഇരിക്കാം." മുരളീധരൻ പറഞ്ഞു. മുതി‍ർന്ന നേതാവായ കെ വി തോമസിനെ പാ‍ർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാ‍ർട്ടി കോൺഗ്രസിൽ പങ്കെടുത്തതോടെയാണ് കെ വി തോമസിന് കോൺഗ്രസുമായി അകലുന്നത്. ഇന്ന് ചേ‍ർന്ന മന്ത്രിസഭാ യോഗത്തിലാണ് കെ വി തോമസിനെ കാബിനറ്റ് പദവിയോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. നേരത്തെ മുൻ എംപി സമ്പത്തായിരുന്നു കേരളത്തിന്റെ പ്രത്യേക പ്രതിനിധി.



 കോൺഗ്രസിൽ നിന്നും പുറത്താക്കി എട്ട് മാസം പിന്നിടുമ്പോഴാണ് ഈ പദവി കെ വി തോമസിനെ തേടിയെത്തുന്നത്. പോകുന്നവരെക്കുറിച്ച് ഞാൻ ആക്ഷേപമൊന്നും പറയുന്നില്ല. പോകുന്നവര് പോയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായ സമാധാനം കിട്ടുമെങ്കിൽ പ്രശ്നമില്ല. ഈ കിട്ടുന്ന പദവിയിലൊന്നും ഒരു കാര്യവുമില്ല. കേരള ഹൗസിൽ ഒരു മുറിയുണ്ടാകും. ശമ്പളവും ഉണ്ടാകും. അവിടെ സുഖമായി ഇരിക്കാം." മുരളീധരൻ പറഞ്ഞു. മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ പരിഹസിച്ച് കെ മുരളീധരൻ. ഡൽഹിയിലെ കാലാവസ്ഥ കെ വി തോമസിന് ഇഷ്ടമാണെന്നും നക്കാപ്പിച്ച കണ്ട് പോകുന്നവരല്ല കോൺഗ്രസിലുള്ളതെന്നും മുരളീധരൻ പറഞ്ഞു.

Find Out More:

Related Articles: