സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച് പോലീസ്, നാളെ ഹർത്താൽ! റോഡ് ഉപരോധിച്ച സമരക്കാരെ ബലംപ്രയോഗിച്ച് മാറ്റാൻ പോലീസ് ശ്രമിച്ചതോടെ സംഘർഷമുണ്ടായി. പ്രതിഷേധവുമായെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെയാണ് പോലീസ് മാറ്റാൻ ശ്രമിച്ചത്. ഇവരെ റോഡിലൂടെ വലിച്ചിഴച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.കോതിയിൽ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമാണത്തിനെതിരെ ഇന്നും പ്രദേശവാസികളുടെ പ്രതിഷേധം.രാവിലെ ഒമ്പതരയോടെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്തേക്കുള്ള റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചത്. മുദ്രാവാക്യം വിളികളോടെ നിലയുറപ്പിച്ചവരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്.
സമരക്കാർക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ മാറ്റാനുള്ള ശ്രമം ഏറെ നേരത്തെ തർക്കത്തിനിടയാക്കി. കുട്ടിയെ വലിച്ചിഴച്ചുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും മതിൽനിർമാണത്തിനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് ജനകീയ സമിതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരേ കോർപറേഷൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നീക്കി. ഇതോടെയാണ് ചുറ്റുമതിലിന്റെ പ്രവൃത്തി തുടങ്ങിയത്.ഇന്നലെയും ഇവിടെ പ്രതിഷേധം ശക്തമായിരുന്നു. പള്ളിക്കണ്ടി അഴീക്കൽ റോഡിനു സമീപത്തെ പദ്ധതി പ്രദേശത്തു ചുറ്റുമതിൽ നിർമിക്കാനാണ് അധികൃതർ എത്തിയത്.
ഇത് അനുവദിക്കില്ലെന്നാണ് ജനകീയ പ്രതിരോധ സമിതിയുടെ നിലപാട്. ഇന്നലെ പ്രതിഷേധിച്ച രണ്ടുപേരെയും റോഡ് ഉപരോധിച്ച ഏഴുപേരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ മതിൽ നിർമാണം ആരംഭിക്കുകയും ചെയ്തു.കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ജനകീയ ഹർത്താൽ നടത്തുന്നതെന്ന് ജനകീയ പ്രതിരോധ സമിതി അറിയിച്ചു.പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോർപറേഷനിലെ 57, 58, 59 വാർഡുകൾ ഉൾപ്പെടുന്ന തെക്കേപ്പുറം മേഖലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാവിലെ ഒമ്പതരയോടെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്തേക്കുള്ള റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചത്. മുദ്രാവാക്യം വിളികളോടെ നിലയുറപ്പിച്ചവരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്. സമരക്കാർക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ മാറ്റാനുള്ള ശ്രമം ഏറെ നേരത്തെ തർക്കത്തിനിടയാക്കി. കഴിഞ്ഞ ഏപ്രിലിലും മതിൽനിർമാണത്തിനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് ജനകീയ സമിതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരേ കോർപറേഷൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നീക്കി. ഇതോടെയാണ് ചുറ്റുമതിലിന്റെ പ്രവൃത്തി തുടങ്ങിയത്.