സർക്കാരിനെതിരെ നിലപാടിലുറച്ച് ഡിവൈഎഫ്ഐ! ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യുവാക്കൾക്കെതിരെയുള്ള നിലപാടായി മാറുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു ധനവകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ. പൊതുമേഖല സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥകൾ ഏകീകരിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിലെ പെൻഷൻ പ്രായം ഉയർത്തണമെന്ന ഉത്തരവിനോട് മാത്രം യോജിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സംസ്ഥാനത്ത് തൊഴിലന്വേഷിച്ച് നടക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്.
ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ പറയുന്നു. രാജ്യത്തുടനീളം വിരമിക്കൽ പ്രായം 60 ആണെങ്കിലും, കേരളത്തിലെ ചെറുപ്പക്കാരുടെയിടയിലെ തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഇവിടുത്തെ പ്രത്യേക സാഹചര്യത്തിൽ പെൻഷൻപ്രായം 60 ആക്കി ഇപ്പോൾ ഉയർത്തുന്നത് യുവാക്കൾക്കെതിരെയുള്ള നിലപാടായി മാറും. അതുകൊണ്ടാണ് നിലപാടിനെ എതിർക്കുന്നതെന്നും വികെ സനോജ് പറഞ്ഞു. തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവുകയാണെങ്കിൽ തങ്ങളുടെ നിലപാട് അപ്പോൾ അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
പെൻഷൻ പ്രായം ഉയർത്താൻ പാടില്ല എന്ന പ്രഖ്യാപിത നയമുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ.അതേസമയം തൽക്കാലത്തേക്കു തുടർ നടപടികൾ സ്വീകരിക്കേണ്ടെന്നു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സിപിഎമ്മിൻ്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ അടക്കം രംഗത്തെത്തിയതോടെയാണ് സർക്കാരിൻ്റെ പിന്മാറ്റം. ഈ മാസം 29 നാണ് പെതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിച്ചു ധനവകുപ്പ് ഉത്തരവിറക്കിയത്.
2017 ൽ രൂപീകരിച്ച വിദഗ്ധ സമിതിയാണ് പെൻഷൻ പ്രായം ഏകീകരിക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു കൈമാറിയത്. ഈ വർഷം ഏപ്രിൽ 22 ന് റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. തുടർന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ മികവനെ അടിസ്ഥാനമാക്കി ഗ്രേഡിങ് നൽകാനും ഉത്തരവായിരുന്നു. സംസ്ഥാനത്ത് തൊഴിലന്വേഷിച്ച് നടക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ പറയുന്നു.