ക്രിസ്ത്യാനികളും ആർഎസ്എസ്സും ഒന്നിക്കുന്നുവോ?

frame ക്രിസ്ത്യാനികളും ആർഎസ്എസ്സും ഒന്നിക്കുന്നുവോ?

Divya John
 ക്രിസ്ത്യാനികളും ആർഎസ്എസ്സും ഒന്നിക്കുന്നുവോ? ബിജെപിയുമായി സഹകരിക്കാനും സംസ്ഥാനത്ത് പാർട്ടിയ്ക്ക് അനുകൂലമായ ന്യനപക്ഷ വോട്ടുബാങ്ക് വളർത്താനുമാണ് പുതിയ സംഘടനയുടെ രൂപീകരണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കിടെയാണ് പുതിയ സംഘടനയുടെ രൂപീകരണം.ക്രൈസ്തവ വിശ്വാസികളുടെ നേതൃത്വത്തിൽ പുതിയ വലതുപക്ഷ സംഘടന രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ആർഎസ്എസ്.ക്രൈസ്തവ വിഭാഗത്തിനും ആർഎസ്എസിനും പൊതു താത്പര്യമുള്ള വിഷയങ്ങളിൽ ഒന്നിച്ചു നീങ്ങാനാണ് പദ്ധതി. ഇതിനു മുന്നോടിയായി മുതിർന്ന ആർഎസ്എസ് നേതാക്കൾ ക്രൈസ്ത സഭകളുടെ നേതാക്കളും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



    ഇതിനു പിന്നാലെയാണ് 'സേവ് ഔർ നേഷൻ ഇന്ത്യ' എന്ന സംഘടനയുടെ രൂപീകരണം. ലഹരിയ്ക്കെതിരായ ബോധവത്കരണം ആയിരിക്കും സംഘടന ഏറ്റെടുക്കുന്ന ആദ്യ വിഷയം എന്നാണ് റിപ്പോർട്ടുകൾ. മുൻ എംപി സുരേഷ് ഗോപി, പിടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യൂ തുടങ്ങിയവർ ഒക്ടോബർ 23ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.പുതിയ സംഘടനയുടെ സംസ്ഥാന ഘടകം ഈ മാസം 23ന് നിലവിൽ വരുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംസ്ഥാന നേതൃത്വത്തിനു പുറമെ ജില്ലാ, താലൂക്ക് ഘടകങ്ങളും നിലവിൽ വരും. അതേസമയം, ആർഎസ്എസ് നേതാക്കൾ സംഘടനയിൽ നിന്ന് പ്രത്യക്ഷത്തിൽ അകലം പാലിക്കും. അതേസമയം, ബിജെപി ആശയങ്ങളോടു കൂറുള്ളവരും നരേന്ദ്ര മോദിയെ പിന്താങ്ങുന്നവരും ആയിരിക്കും സംഘടനയുടെ ഭാരവാഹികൾ.



  ക്രൈസ്തവ വിശ്വാസികൾക്ക് ബിജെപിയോടുള്ള അകലം കുറയ്ക്കുക എന്നതാണ് സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.വൈകാതെ ലവ് ജിഹാദ് അടക്കം ബിജെപി പ്രചാരണായുധമാക്കുന്ന വിഷയങ്ങളും പുതിയ സംഘടന ഏറ്റെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളായിരിക്കും സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും. ക്രിസ്ത്യൻ സഭകളെയും വിശ്വാസികളെയും പാർട്ടിയോട് അടുപ്പിക്കാൻ ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ശ്രമിക്കുന്നുണ്ട്. പലയിടത്തും ക്രിസ്ത്യൻ വിശ്വാസികൾ സ്ഥാനാർഥികളായെത്തി. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.



 ഇതിനു പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കങ്ങൾ. ക്രിസ്ത്യൻ നേതാക്കളെ ഉൾപ്പെടുത്തി കേരളത്തിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി ശക്തിപ്പെടുത്താനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കാടിളക്കി പ്രചാരണം നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. എന്നാൽ കേരളത്തിലെ ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ വേരോട്ടമില്ലാത്തതാണ് പാർട്ടി നേരിടുന്ന പ്രതിസന്ധി.

Find Out More:

Related Articles: