അപ്പന്റെ രാജകുമാരിയാണ് ഞാൻ! 'അദ്ദേഹത്തെ' തെറ്റിദ്ധരിച്ചവർക്ക് അഭയ ഹിരൺമയിയുടെ മറുപടി!

Divya John
 അപ്പന്റെ രാജകുമാരിയാണ് ഞാൻ! 'അദ്ദേഹത്തെ' തെറ്റിദ്ധരിച്ചവർക്ക് അഭയ ഹിരൺമയിയുടെ മറുപടി! അഭയയുടെ വേറിട്ട ശബ്ദം ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാലോകം ഏറ്റെടുത്തിരുന്നു. ലിവിങ് റ്റുഗദർ ജീവിതം പരസ്യമാക്കിയതോടെയാണ് അഭയ വിവാദ താരമായി മാറിയത്. വിവാഹിതനായ ഒരു പുരുഷനുമായി ലിവിങ് റ്റുഗദർ ജീവിതം നയിച്ച് വരികയാണെന്നുള്ള അഭയയുടെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. അടുത്തിടെയായിരുന്നു അഭയയും പങ്കാളിയായിരുന്ന ഗോപി സുന്ദറും വഴിപിരിഞ്ഞത്. കഴിഞ്ഞ ദിവസം പങ്കുവെച്ച സ്റ്റോറിയെ വളച്ചൊടിച്ചവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അഭയ ഹിരൺമയി.ഗായികയായ അഭയ ഹിരൺമയി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. നാക്കു പെന്റ നാക്കു ടക്ക എന്ന ഗാനത്തിലൂടെയായാണ് അഭയ അരങ്ങേറിയത്. എനിക്കെന്റെ അച്ഛനെ മിസ് ചെയ്യുന്നുണ്ട്.





  ഞാനെന്റെ അച്ഛന്റെ രാജകുമാരിയായിരുന്നു. ഹിസ് പ്രിൻസസ് ഫോർഎവർ എന്നെഴുതിയത് അതിനാലാണ്. നിങ്ങളെന്താണ് എഴുന്നതെന്നും വായിക്കുന്നതെന്നും പ്രസിദ്ധീകരിക്കുന്നതെന്നുമുള്ള കാര്യം കൃത്യമായി നോക്കണമെന്നും ഗായിക പറയുന്നു. അച്ഛന്റെ വാച്ച്, എന്റെ തന്തയുടെ വാച്ച്. എന്റെ അപ്പന്റെ വാച്ച് എന്ന ക്യാപ്ഷനോടെയായാണ് അഭയ എത്തിയത്.അദ്ദേഹത്തിന്റെതായി ഞാൻ സൂക്ഷിക്കുന്നതാണിത്. കാനഡയിൽ പോയി വന്നതിന് ശേഷം ഞാൻ സമ്മാനിച്ചതാണിത്. വിശേഷ ദിവസങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു അഭയ കഴിഞ്ഞ ദിവസം പറഞ്ഞത്. അച്ഛന്റെ വാച്ച് സ്വന്തം കൈയ്യിൽ കെട്ടിയായിരുന്നു അഭയ ഓർമ്മ പങ്കിട്ടത്. അദ്ദേഹം എന്ന് അഭയ ആരെയാണ് സംബോധന ചെയ്തതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ.അകാലത്തിൽ തങ്ങളെ വിട്ടുപോയ അച്ഛനെക്കുറിച്ച് തന്നെയാണ് അഭയ പറഞ്ഞത്.






   കൊവിഡ് ബാധിച്ചതിനെത്തുടർന്നായിരുന്നു അഭയയുടെ അച്ഛന്റെ വിയോഗം. പോസ്റ്റ് കൃത്യമായി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ എന്നായിരുന്നു കമന്റുകൾ. അച്ഛന്റെ സ്‌നേഹം ഓർമ്മിക്കപ്പെടുന്നത് എപ്പോഴാണെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്തോ കലിപ്പുണ്ടല്ലോയെന്നായിരുന്നു വേറൊരു കമന്റ്.കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയെക്കുറിച്ച് എപ്പോഴും പറയാറുണ്ട് അഭയ. അവരുള്ളതിനാലാണ് താനെപ്പോഴും പോസിറ്റീവായിരിക്കുന്നത്. കരിയറിലും ജീവിതത്തിലുമെല്ലാം തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾ തന്നിരുന്നു. 





  തീരുമാനം പാളിയെന്ന് തോന്നിയാൽ തങ്ങളുടെ അടുത്തേക്ക് തിരിച്ച് വരാനും അവർ പറഞ്ഞിരുന്നുവെന്നും നേരത്തെ ഗായിക വ്യക്തമാക്കിയിരുന്നു. എഞ്ചീനിയറിംഗ് പഠനത്തിനിടയിലായിരുന്നു അഭയയുടെ ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ച സംഭവിച്ചത്. നന്നായി പാടുന്നുണ്ടല്ലോ, പാട്ട് കരിയറാക്കിക്കൂടേയെന്ന ചോദ്യം അഭയയെ ഇരുത്തി ചിന്തിപ്പിച്ചു. അതിന് ശേഷമായാണ് താൻ മ്യൂസിക് കരിയറാക്കാനായി തീരുമാനിച്ചതെന്നും അഭയ പറഞ്ഞിരുന്നു.

Find Out More:

Related Articles: