സർക്കാർ പദ്ധതിയ്ക്ക് ഹൈന്ദവ മതാചാരപ്രകാരം പൂജ; മറ്റ് മതങ്ങങ്ങളിലെ പുരോഹിതർ എവിടെയെന്ന് ചോദ്യവും! ധർമപുരിയിലെ ആലപുരത്ത് തടാകക്കരയിലെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള പൂജയാണ് എംപി തടഞ്ഞത്. സർക്കാർ പദ്ധതി തുടങ്ങവെ ഒരു പ്രത്യേക മത വിശ്വാസപ്രകാരം പൂജ നടത്തിയതിനെയാണ് എംപി ചോദ്യം ചെയ്തത്. ക്രിസ്ത്യൻ, മുസ്ലീം പുരോഹിതർ എവിടെയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചുകൊണ്ടായിരുന്നു എംപി നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട്ടിൽ സർക്കാർ പദ്ധതി തുടങ്ങുന്നതിന് മുൻപ് ഹൈന്ദവ മതാചാരപ്രകാരം പൂജ നടത്താനിരുന്ന പൂജ തടഞ്ഞ് ഡിഎംകെ എംപി സെന്തിൽ കുമാർ. പൊതുമരാമത്ത് വകുപ്പിൻറെ ചുമതലയിലുള്ള നിർമാണ പദ്ധതിയുടെ ചടങ്ങിലാണ് നാടകീയ രംഗങ്ങൾ നടന്നത്.
സ്ഥലത്ത് പൂജ നടത്താൻ ഹിന്ദു പുരോഹിതനെ ഉദ്യോഗസ്ഥർ എത്തിച്ചിരുന്നു. എന്നാൽ ഒരു മതത്തിൻറെ മാത്രം പൂജയും പ്രാർത്ഥനയും നടത്താനാകില്ലെന്ന് എംപി വ്യക്തമാക്കുകയായിരുന്നു. സർക്കാർ പരിപാടികൾ മതപരമായി നടത്താൻ പാടില്ലെന്ന് അറിയില്ലേ എന്ന് ധർമപുരി എംപി ഉദ്യോഗസ്ഥരോട് ചോദിച്ചു. ക്രിസ്ത്യൻ, മുസ്ലീം പുരോഹിതർ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ധർമപുരി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തിൽ കുമാർ. ഒരു മതത്തിൻറെ വിശ്വാസപ്രകാരം മാത്രം പൂജ നടത്തുന്നതിനെ മന്ത്രി എതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിൻറെ ആചാരപ്രകാരം ചടങ്ങ് നടത്തുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ഇടപെടൽ.
ഇത് ദ്രാവിഡരുടെ ചടങ്ങാണെന്നും ഹിന്ദുവായാലും മുസ്‌ലിമായാലും മതവിശ്വാസമില്ലാത്തവരായാലും എല്ലാവർക്കും ഈ ചടങ്ങ് ഒരുപോലെയായിരിക്കണമെന്നും എംപി വ്യക്തമാക്കി. "സർക്കാർ ഉദ്യോഗസ്ഥനാണ് എന്ന ബോധം നിങ്ങൾക്കില്ലേ. ഇത് എല്ലാവർക്കും വേണ്ടിയുള്ള ചടങ്ങാണ്, ദ്രാവിഡരുടെ ചടങ്ങാണ്,” സെന്തിൽ കുമാർ എം പി പറഞ്ഞു. ക്രിസ്ത്യൻ പള്ളിയിൽ നിന്ന് പാതിരിമാരെയും മുസ്‌ലിം പള്ളിയിൽ നിന്ന് ഇമാമുമാരെയും വിളിച്ച് നടത്തുകയാണെങ്കിൽ മാത്രം നടത്തിയാൽ മതിയെന്നും അദ്ദേഹം നിർദേശം നൽകി.
പൂജാ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റാനും രോഷാകുലനായി എംപി പറഞ്ഞു. ധർമപുരി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തിൽ കുമാർ. ഒരു മതത്തിൻറെ വിശ്വാസപ്രകാരം മാത്രം പൂജ നടത്തുന്നതിനെ മന്ത്രി എതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിൻറെ ആചാരപ്രകാരം ചടങ്ങ് നടത്തുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ഇടപെടൽ.