സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവന; ചിരിക്കണോ കരയണോ എന്ന് കടകംപള്ളി!

Divya John
 സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവന; ചിരിക്കണോ കരയണോ എന്ന് കടകംപള്ളി! മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും മുന്നിലാണെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വാമി സച്ചിതാനന്ദയുടെ പ്രസ്താവന കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. മോദിയും കേന്ദ്രവും നൽകിയ വാഗ്ദാനങ്ങൾക്കപ്പുറം അവർ കനിഞ്ഞനുവദിച്ച ആ സഹായങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാൻ കൂടി സ്വാമി തയ്യാറാവണം.



  ആകെയുള്ളത് ശിവഗിരി തീർഥാടന ടൂറിസം സർക്യൂട്ട് ആണ്. അതിന്റെ അവസ്ഥ എന്താണെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നാണ് സ്വാമിയുടെ കണ്ടെത്തൽ. ശിവഗിരിയും ശ്രീനാരായണ ഗുരുവായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന സർക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി 2 ന് വർക്കല എംഎൽഎ ശ്രീ. വി. ജോയി നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.




 

 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ആദരണീയനായ സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് എന്നോട് അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ആദ്യവർഷം തന്നെ വിഭാവനം ചെയ്തതാണ് ശിവഗിരി കേന്ദ്രീകരിച്ച് ഒരു തീർത്ഥാടന ടൂറിസം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് ഈ തീർത്ഥാടന സർക്യൂട്ട് ആവിഷ്കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, 




  മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തതെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയിൽ ഞാനും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി. കൺസപ്റ്റ് നോട്ട് കേന്ദ്ര വിനോദസഞ്ചാര വകുപ്പിന് 2017 മെയ് മാസം 9 ന് കൈമാറി. 118കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചതെന്ന് കടകംപള്ളി വ്യക്തമാക്കി.

Find Out More:

Related Articles: