ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നുവെന്ന് യുപി മന്ത്രി! ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നുണ്ട്. ഗോമൂത്രം തളിക്കുന്നതോടെ വാസ്തു സംബന്ധമായ പ്രശ്നങ്ങളും ദോഷങ്ങളും ഇല്ലാതാകും. ചാണകത്തിൽ ലക്ഷ്മീദേവി വസിക്കുന്നുണ്ടെന്നും സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ് പറഞ്ഞു. ഗോമൂത്രം തളിക്കുന്നത് വീട്ടിലെ തടസങ്ങൾ നീക്കാൻ സഹായിക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി. ബന്ദയിലേക്ക് പുറപ്പെടുംമുമ്പ് മന്ത്രി പാർട്ടി ഭാരവാഹികളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പശുക്കളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു. തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടിയ ധരംപാൽ സിങ് അധ്യാപകനയും കർഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകരുമായി ഫത്തേപുരിൽ വെച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പശുക്കളുടെ സംരക്ഷണത്തിനായും വികസനത്തിനായും സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. താമസിയാതെ ഇക്കാര്യത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശുക്കൾക്കായി നിർമ്മിച്ച ഷെൽട്ടറുകളിലെ ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൊബൈൽ മൃഗാശുപത്രിയടക്കമുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് സംസ്ഥാങ്ങൾക്ക് പുറമെ കർണാടകയും മൊബൈൽ മൃഗാശുപത്രി ആരംഭിച്ചു. പശുക്കളുടെ സംരക്ഷണത്തിനായി യുപി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.
അലഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിനും അവയുടെ ചികിത്സയടക്കമുള്ള കാര്യങ്ങൾ നടത്തുന്നതിനും പ്രതേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം പശുക്കളെ വളർത്തുന്നവരിൽ നിന്ന് ഗോമൂത്രം സംഭരിച്ച് വിപണിയിലെത്തിക്കുന്ന പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് സർക്കാർ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതുസംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗോമൂത്രം വാങ്ങി വിപണിയിലെത്തിക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
പശുക്കളെ വളർത്തുന്നവരിൽ നിന്ന് ഗോമൂത്രം സംഭരിച്ച് വിപണിയിലെത്തിക്കുന്ന പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് സർക്കാർ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതുസംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗോമൂത്രം വാങ്ങി വിപണിയിലെത്തിക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലെയും കാമധേനു സർവകലാശാലയിലെയും വിദഗ്ധരും ഗോമൂത്രത്തിന്റെ ശേഖരണം, ഗുണനിലവാര പരിശോധന, ഗോമൂത്രത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോ മൂത്രത്തിൽ നിന്നും ജൈവവളങ്ങൾ എങ്ങനെ തയ്യാറാക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സസ്യങ്ങളുടെ വളർച്ച വർധിപ്പിക്കുകയും അതിനൊപ്പം രോഗങ്ങൾ തടയുകയും ചെയ്യുന്ന എൻസൈമുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ജൈവവളം ഉത്പാദിപ്പിക്കുന്നതിന് ഗോമൂത്രം അനുയോജ്യമാണെന്ന് സർക്കാരിന് ഉപദേശം ലഭിച്ചതായാണ് റിപ്പോർട്ട്.