തൃക്കാക്കര തിരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ഡൊമനിക് പ്രസൻറേഷൻ!

Divya John
 തൃക്കാക്കര തിരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ഡൊമനിക് പ്രസൻറേഷൻ! സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പി ടി തോമസിൻറെ ഭാര്യ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് എതിർപ്പ് പരസ്യമാക്കി ഡൊമനിക് പ്രസൻറേഷൻ രംഗത്തെത്തിയത്.  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഡൊമനിക് പ്രസൻറേഷൻ.  ആരെ നിർത്തിയാലും ജയിക്കുന്ന മണ്ഡലമല്ല തൃക്കാക്കര എന്നും കോൺഗ്രസ് നേതാവ് പറയുന്നു. നിലവിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലുള്ള അതൃപ്തിയാണ് ഡൊമനിക് പ്രസൻറേഷൻറെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.



    സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കിൽ വിപരീത ഫലം ഉണ്ടായേക്കുമെന്നും ഡൊമനിക് പ്രസൻറേഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  നേരത്തെ കോൺഗ്രസ് നേതൃയോഗത്തിലും സ്ഥാനാർഥി നിർണയ രീതിക്കെതിരെ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ സംസാരിച്ചിരുന്നു. ഉമ തോമസിനെ സ്ഥാനാർഥിയാക്കാനുള്ള ധാരണയുമായി കെപിസിസി നേതൃത്വം മുന്നോട്ട് പോകവെയാണ് ജില്ലയിൽ നിന്നുള്ള നേതാക്കൾ എതിർപ്പ് പരോക്ഷമായി അറിയിക്കുന്നത്. സമവായങ്ങൾ നോക്കി മാത്രം സ്ഥാനാർത്ഥിയെ നിർത്തണം. പതിനായിരം വോട്ടിൻറെ ഭൂരിപക്ഷം തൃക്കാക്കരയിൽ യുഡിഎഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാമെന്നും ഡൊമനിക് പ്രസൻറേഷൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.



  ഉമ തോമസ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ഡൊമനിക് പ്രസൻറേഷൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥി ആരാകുമെന്നതിൽ തീരുമാനം പാർട്ടിയുടേതാണെന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ ഒപ്പം നിർത്താൻ നേതൃത്വം ശ്രമിക്കണമെന്നും ഡൊമനിക് പ്രസൻറേഷൻ പറഞ്ഞു. കെവി തോമസ് എഐസിസി അംഗമാണ്. ഒരാൾ പിണങ്ങിപ്പോയാലും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കും. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസൻറേഷൻ പറഞ്ഞു. സമവായങ്ങൾ നോക്കി മാത്രം സ്ഥാനാർത്ഥിയെ നിർത്തണം. 



പതിനായിരം വോട്ടിൻറെ ഭൂരിപക്ഷം തൃക്കാക്കരയിൽ യുഡിഎഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാമെന്നും ഡൊമനിക് പ്രസൻറേഷൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ കോൺഗ്രസ് നേതൃയോഗത്തിലും സ്ഥാനാർഥി നിർണയ രീതിക്കെതിരെ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ സംസാരിച്ചിരുന്നു. ഉമ തോമസിനെ സ്ഥാനാർഥിയാക്കാനുള്ള ധാരണയുമായി കെപിസിസി നേതൃത്വം മുന്നോട്ട് പോകവെയാണ് ജില്ലയിൽ നിന്നുള്ള നേതാക്കൾ എതിർപ്പ് പരോക്ഷമായി അറിയിക്കുന്നത്.

Find Out More:

Related Articles: