ഹൈദരലി തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ!

Divya John
 ഹൈദരലി തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ! കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേത്. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങൾ ഉയർത്തി പിടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവന്റെ ദു:ഖം സ്വന്തം ദുഖമായി കണ്ട വ്യക്തിയാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.





    മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃദുഭാക്ഷി ആയിരുന്നുവെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. വ്യക്തിപരമായി എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് ശിഖാബ് തങ്ങളുടെ വിയോഗമെന്നും ഫേസ്ബുക്ക് പേജിലൂടെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണം സംഭവിച്ചത്. വ്യക്തിപരമായി എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് ശിഖാബ് തങ്ങളുടെ വിയോഗമെന്നും ഫേസ്ബുക്ക് പേജിലൂടെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.






 തിങ്കളാഴ്ച രവിലെ ഒമ്പതിന് പാണക്കാട് ജുമാമസ്ജിദിലാണ് കബറടക്കം. മൃതദേഹം ഇന്നു വൈകിട്ട് അഞ്ച് മുതൽ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവയ്ക്കും. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സ്പീക്കർ എം ബി രാജേഷ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്.






 അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മൃദുഭാക്ഷി ആയിരുന്നുവെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്.

Find Out More:

Related Articles: