ഹിജാബ് ധരിച്ച സ്ത്രീ ഒരു ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയാകും; കുറിച്ച് വച്ചോളൂ എന്ന് ഒവൈസി!

Divya John
 ഹിജാബ് ധരിച്ച സ്ത്രീ ഒരു ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയാകും; കുറിച്ച് വച്ചോളൂ എന്ന് ഒവൈസി! കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഒവൈസിയുടെ പ്രസ്താവന. ഹിജാബ് ധരിച്ച സ്ത്രീകൾ കോളേജിൽ പോകുമെന്നും ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും ഒവൈസി വ്യക്തമാക്കി. ഞായറാഴ്ച ട്വിറ്ററിലൂടെ പുറത്തു വിട്ട ഒരു വീഡിയോയിലാണ് ഒവൈസിയുടെ പരാമർശങ്ങൾ.  ഒരു ദിവസം ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യ ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി.കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഹിജാബ് ധരിച്ചു കോളേജിലെത്താനുള്ള മുസ്ലീം വിദ്യാർഥിനികളുടെ പ്രതിഷേധത്തിന് പിന്തുണ കൽപ്പിച്ചിട്ടുണ്ട്.







  ഹിജാബ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുന്ന വീഡിയോയാണ് ലോക്സഭാംഗം കൂടിയായ ഒവൈസി പങ്കുവെച്ചത്. കർണാടകയിലെ ചില കോളേജുകൾ ഹിജാബ് ധരിച്ചെത്തുന്ന പെൺകുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് വലക്കിയതോടെ ഈ വിഷയത്തിളുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ ശക്തമാണ്. ഒവൈസി വീഡിയോയിൽ പറഞ്ഞു. "നമ്മുടെ പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്ന് തീരുമാനിച്ചാൽ, ഇക്കാര്യം അവരുടെ രക്ഷിതാക്കളോടു പറഞ്ഞ് അവർ പിന്തുണ നൽകുകയും ചെയ്താൽ അവരെ ആർക്കാണ് തടയാൻ കഴിയുക എന്നു നമുക്ക് നോക്കാം." അദ്ദേഹം കൂട്ടിച്ചേർത്തു.






  അതേസമയം, ഈ വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾക്കായി ഒവൈസിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. "ഇതു കാണാൻ ഞാൻ ചിലപ്പോൾ ജീവിച്ചിരുന്നെന്നു വരില്ല. പക്ഷെ എൻ്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ. ഒരു ദിവസം ഹിജാബ് ധാരിയായ ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും." ഉഡുപ്പിയിൽ ഹിജാബ് ധരിച്ചെത്തിയ ഒരു സംഘം കോളേജ് വിദ്യാർഥിനികളെ അധികൃതർ ക്യാംപസിൽ വിലക്കിയതോടെയാണ് ഹിജാബ് വിവാദം ആരംഭിച്ചത്. മുസ്ലീം വിദ്യാർഥിനികളുടെ പ്രതിഷേധത്തിനു മറുപടിയെന്നോണം ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ ചില വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞു കോളേജിലെത്തുകയും ചെയ്തു. കർണാടകയ്ക്കു പുറമെ മറ്റു ചില സംസ്ഥാനങ്ങളിലും നിലവിൽ സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്.







   ഹിജാബ് ധരിക്കുന്നതു തടഞ്ഞു കൊണ്ട് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർദേശങ്ങൾ പുറത്തിറക്കിയതിനു പിന്നാലെ പ്രതിഷേധവും ശക്തമായി. ഇതിനെ പിന്തുണച്ചു കൊണ്ട് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ ലഭിച്ച ഹർജിയും കർണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കർണാടകയിലെ വിവിധ കോളേജുകളിൽ ഹിജാബ് വിവാദം സംഘർഷത്തിനു വഴി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.   ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും പ്രത്യേക ഉദ്ദേശത്തോടു കൂടിയുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. വിവാദത്തെപ്പറ്റി പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്, ചിന്തകനായ നോം ചോംസ്കി തുടങ്ങിയവർ രംഗത്തെത്തിയതോടെ വിഷയം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ തേടി.

Find Out More:

Related Articles: