മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കി; ട്രോളുമായി കോൺഗ്രസ്!

Divya John
 മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കി; ട്രോളുമായി കോൺഗ്രസ്! തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ടെലിപ്രോംപ്റ്റർ പണിമുടക്കിയതോടെ സംസാരിക്കാൻ ബുദ്ധിമുട്ടുന്ന മോദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  ടെലിപ്രോംപ്റ്റർ സംവിധാനം പണിമുടക്കിയതിനെത്തുടർന്ന് വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു ഹിന്ദി സിനിമയിലെ ഒരു പാട്ടിന്റെ വരികൾ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് ഇതിനെ പരിഹസിച്ചിരിക്കുന്നത്. നിരവധി രസകരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 



    "എനിക്ക് താങ്കളെ കേൾക്കാം സംസാരം തുടർന്നോളൂ" എന്ന് ചർച്ചയുടെ മോഡറേറ്റർ പറയുന്നുണ്ടെങ്കിലും പ്രസംഗം തുടരാനാകാതെ ബുദ്ധിമുട്ടുന്ന പ്രധാനമന്ത്രിയെ വീഡിയോയിൽ കാണാം. ഇന്ന് സംഭവിച്ച നാണക്കേടിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്നു പറഞ്ഞ് നോയിഡയിലെ മാധ്യമങ്ങൾ രംഗത്തെത്തേണ്ടതാണ്." എന്നാണ് രോഹിണി സിങ് എന്നയാളുടെ ട്വീറ്റ്. "ഏതോ ഹതഭാഗ്യനായ ടെക്നീഷ്യന്റെ ജോലി ഇന്ന് തെറിക്കുമെന്നാണ് തോന്നുന്നത്. അവർക്കെതിരെ രാജ്യദ്രോഹ കുറ്റമോ യുഎപിഎയോ ചുമത്തില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ നിക്ഷേപിക്കാൻ പറ്റിയ സമയമാണിതെന്ന് പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ യുവാക്കളുടെ സംരംഭകത്വത്തെക്കുറിച്ചും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനുള്ള കഴിവിനെക്കുറിച്ചും മോദി വിശദീകരിച്ചു.



   "നിങ്ങളുടെ ആശയവും ബിസിനസും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാണ്. 2014ൽ ഇന്ത്യയിൽ നൂറ് സ്റ്റാ‍ർട്ടപ്പുകൾ ഉണ്ടായിരുന്നിരിക്കാം. 2021ൽ 60,000 സ്റ്റാ‍ർട്ടപ്പുകൾ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്." നരേന്ദ്ര മോദി പറഞ്ഞു.  "ടെലിപ്രോംപ്റ്ററിനു പോലും ചില നുണകൾ സഹിക്കാൻ കഴിയില്ല." എന്നാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ടെലിപ്രോപ്റ്ററില്ലാതെ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ അറിയില്ലെന്ന മുൻ പ്രസ്താവനയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് ദിവസം നീളുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 'ദാവോസ് അജണ്ട' ഉച്ചകോടിയിൽ സംസാരിക്കവെയാണ് മോദിയുടെ പ്രസംഗം തടസപ്പെട്ടത്.



  ടെലിപ്രോംപ്റ്റർ സംവിധാനം പണിമുടക്കിയതിനെത്തുടർന്ന് വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ടെലിപ്രോംപ്റ്റർ പണിമുടക്കിയതോടെ സംസാരിക്കാൻ ബുദ്ധിമുട്ടുന്ന മോദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ യുവാക്കളുടെ സംരംഭകത്വത്തെക്കുറിച്ചും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനുള്ള കഴിവിനെക്കുറിച്ചും മോദി വിശദീകരിച്ചു. "നിങ്ങളുടെ ആശയവും ബിസിനസും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാണ്. 2014ൽ ഇന്ത്യയിൽ നൂറ് സ്റ്റാ‍ർട്ടപ്പുകൾ ഉണ്ടായിരുന്നിരിക്കാം. 2021ൽ 60,000 സ്റ്റാ‍ർട്ടപ്പുകൾ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്." നരേന്ദ്ര മോദി പറഞ്ഞു 

Find Out More:

Related Articles: