കെ റെയിൽ; കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലെന്നു ഇ ശ്രീധരൻ!

Divya John
 കെ റെയിൽ; കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലെന്നു ഇ ശ്രീധരൻ! പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണം പൂർത്തിയായാൽ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിൽ രൂപപ്പെടും. രാത്രിയിൽ ചരക്കു ഗതാഗതം നടത്തുമെന്ന കെ റെയിലിന്റെ പ്രഖ്യാപനം അപ്രായോഗികമാണെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ റെയിൽ പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് ഇ ശ്രീധരൻ. കെആർഡിസിഎല്ലിന് നിർമ്മാണ ചുമതല നൽകിയ 27 റെയിൽവേ മേൽപ്പാലങ്ങളുടെ പണി ഇതുവരെ പൂർത്തിയാട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തിനെതിരെയും ശ്രീധരൻ രംഗത്തെത്തി.



  2025 ൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമെന്ന കെ റെയിലിന്റെ വാദം തെറ്റാണ്. അന്നത് തുടർന്നിരുന്നെങ്കിൽ രണ്ട് നഗരങ്ങളിലും ലൈറ്റ് മെട്രോകൾ ഇന്ന് സർവ്വീസ് നടത്തുമായിരുന്നെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ വ്യാജ അവകാശവാദത്തിന് കൂട്ടുനിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ഉപേക്ഷിച്ചത് ആരാണെന്ന് ശ്രീധരൻ ചോദിച്ചു.   ഒരു ലക്ഷം കോടിയിൽ അധികം ചെലവിട്ട് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതിക്കായി പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. ഭീമമായ അഴിമതിക്ക് കളമൊരുങ്ങുകയാണ്.



  കോടികൾ കമ്മീഷൻ പറ്റാനാണ് ശ്രമിക്കുന്നത്- സുരേന്ദ്രൻ ആരോപിച്ചു. കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ചുരുക്കം ആളുകളെ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിത്.  പദ്ധതിക്ക് ആവശ്യമായി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസൾട്ടൻസി, എന്നിവയെക്കുറിച്ച് സർക്കാരിന് വ്യക്തതയില്ല. ദുരഭിമാനം വെടിഞ്ഞ് പിണറായി തെറ്റ് തിരുത്തണം. വികസനത്തിന് മുൻഗണനാ ക്രമം നൽകി പദ്ധതി നടപ്പാക്കണം. കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗം ആലോചിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാത്രമല്ല കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 



  പദ്ധതി വഴി ഭീമമായ അഴിമതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതി കണ്ടെത്തണമെന്ന് സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം ആളുകളെ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിത്. ഒരു ലക്ഷം കോടിയിൽ അധികം ചെലവിട്ട് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതിക്കായി പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. ഭീമമായ അഴിമതിക്ക് കളമൊരുങ്ങുകയാണ്. കോടികൾ കമ്മീഷൻ പറ്റാനാണ് ശ്രമിക്കുന്നത്- സുരേന്ദ്രൻ ആരോപിച്ചു.
 
 

Find Out More:

Related Articles: