'മോദി 24കാരറ്റ് സ്വർണം, അദ്ദേഹത്തിൻ്റെ ജീവിതം സ്കൂളുകളിൽ പഠിപ്പിക്കണം'!

Divya John
 'മോദി 24കാരറ്റ് സ്വർണം, അദ്ദേഹത്തിൻ്റെ ജീവിതം സ്കൂളുകളിൽ പഠിപ്പിക്കണം'! പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ യാത്ര മാനേജ്മെൻ്റ് സ്കൂളുകളിലെ വിദ്യാർഥികളെ പഠിപ്പിക്കണം. കഴിഞ്ഞ 20 വർഷമായി സർക്കാരിൻ്റെ തലവനായിട്ടും ഒരു തരത്തിലുള്ള അഴിമതിയുടെയും കറപോലും അദ്ദേഹത്തിന് മേൽ പതിഞ്ഞിട്ടില്ല. ഒരു യഥാർഥ നേതൃത്വത്തെ തിരിച്ചറിയുന്നത് അതിൻ്റെ ഉദ്ദേശശുദ്ധിയും സത്യസന്ധതയും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.  ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി പദവിയിൽ തുടരുമ്പോൾ സംസ്ഥാനത്തെ സമഗ്ര വികസനത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പുരോഗതിക്കായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു.



   "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന മുദ്രാവാക്യത്തിലൂടെ നരേന്ദ്ര മോദി ഗുജറാത്തിൽ മതേതരത്വത്തിന്റെ പുതിയ അധ്യായം രചിച്ചുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ രാഷ്ട്രീയ യാത്ര പരിശോധിച്ചാൽ നിരവധി പുതിയ വെല്ലുവിളികൾ നേരിടുന്നതായി കാണാനാകും. എന്നാൽ, അത്തരം സാഹചര്യങ്ങളെയും വെല്ലുവിളികളെയും ഫലപ്രദമായിട്ടാണ് പ്രധാനമന്ത്രി നേരിടുന്നത്. അദ്ദേഹത്തിൻ്റെ ഈ രീതി മാനേജ്മെൻ്റ് സ്കൂളുകളിൽ ഫലപ്രദമായി നേതൃത്വത്തെയും കാര്യക്ഷമമായ ഭരണത്തെയും കുറിച്ചുള്ള ഒരു പാഠ്യവിഷയമായി പഠിപ്പിക്കണമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.



  ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയാണെന്ന് തെളിയിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർപ്രദേശിൽ വ്യക്തമാക്കി. 'ഉത്തർപ്രദേശിൻറെ വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തിയത്. യുപിയെ രാജ്യത്തെ മികച്ചതാക്കാൻ നിരവധി കാര്യങ്ങൾ ബിജെപി ചെയ്തിട്ടുണ്ട്. കുടുംബങ്ങൾക്കു വേണ്ടിയുള്ള സർക്കാരല്ല ബിജെപിയെന്നത് തെളിയിച്ചതാണ്. സംസ്ഥാനത്തെ ദരിദ്രരിലെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള സർക്കാരാണിത്" - എന്നും അമിത് ഷാ പറഞ്ഞു.



  'മേരാ പരിവാർ- ബിജെപി പരിവാർ' അംഗത്വ ക്യാമ്പയിനിൻറെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇത്തരത്തിൽ പ്രതികരണം നടത്തിയത്. മോദി ഭരണനിർവഹണത്തിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൻ്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ് പ്രതികരണം നടത്തിയത്.

Find Out More:

Related Articles: